നവ്യാ നായര്‍ക്ക് ലോട്ടറിയടിച്ചു
ഒരു നല്ല നായിക നടിയുടെ തിരിച്ചറിയല്‍ അടയാളമായി വള്ളുവനാടന്‍ സ്ലാങ് പരിഗണിക്കപ്പെട്ടിരുന്ന കാലത്തിന്‍റെ അവസാന കണ്ണിയാണ് നവ്യാ നായര്‍ എന്നുവേണമെങ്കില്‍ പറയാം. പ്രസ്തുത ഉച്ചാരണരീതി ഇപ്പോള്‍ ഒരു മികവായി ആരും പരിഗണിക്കുന്നില്ല. പകരം ഇംഗ്ലിഷിന്‍റെ വഴുവഴുപ്പുള്ള മലയാളത്തിനാണ് മാര്‍ക്കറ്റ്. രമ്യാ നമ്പീശനെപ്പോലുള്ള ചിലര്‍ വള്ളുവനാടന്‍ സ്ലാങ്ങിനൊപ്പമാണ് ഇംഗ്ലീഷ് വഴുക്കല്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.
എന്തായാലും നവ്യാനായര്‍ വിവാഹത്തിനുശേഷം പതിവുപോലെ വീട്ടില്‍ ഒതുങ്ങിക്കൂടി. നവ്യയുടെ പ്രതിഭ പുരനിറഞ്ഞുനില്‍ക്കുന്നതില്‍ കുണ്ഠിതരായ മലയാള സിനിമാ ആരാധകര്‍ ഫേസ്‍ബുക്കിലും സിനിമാ സൈറ്റുകളിലും നടിയുടെ ഭര്‍ത്താവിനെ തെറിവിളിച്ചും മറ്റും കുറെക്കാലും നടന്നു. ബഹളമെല്ലാം അവസാനിച്ചപ്പോളാണ് നവ്യാ നായര്‍ തിരിച്ചുവരുന്ന വാര്‍ത്ത വരുന്നത്. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രം ഇപ്പോള്‍ തിയറ്ററില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു.
സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോളാണ് നവ്യക്ക് ലോട്ടറിയടിച്ചത്. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയ സമ്മാന നറുക്കെടുപ്പിലാണ് നവ്യക്കുതന്നെ നറുക്കുവീണു. ടൊയോട്ട എട്യോസ് കാറാണ് നവ്യാ നായര്‍ക്ക് ഈ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്.
നവ്യയുടെ വണ്ടിയുടെ പടങ്ങള്‍ താഴെ കാണാം

ടൊയോട്ട എട്യോസ്, എട്യോസ് ലിവ എന്നീ വാഹനങ്ങള്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഉല്‍പന്നങ്ങളാണ്. വിട്ടുവീഴ്ചകളില്ലാതെ ഒരു ചെറുകാര്‍ നിര്‍മിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 2,000ത്തോളം എന്‍ജിനീയര്‍മാര്‍ാണ് ലിവയുടെ നിര്‍മാണത്തിനായി പണിയെടുത്തത്.

2010 ദില്ലി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട, എട്യോസും അതിന്‍റെ ഹാച്ചബാക്ക് പതിപ്പായ എട്യോസ് ലിവയും പ്രദര്‍ശിപ്പിച്ചിരുന്നു.

ലോകോത്തര നിലവാരമുള്ള സാങ്കേതികതയാണ് ടൊയോട്ട ലിവയിലൂടെ ഇന്ത്യന്‍ ഉപഭോക്താവിന് നല്‍കുന്നത്.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ടാറ്റ മാന്‍സ തുടങ്ങിയ വാഹനങ്ങളുമായാണ് എട്യോസ് വിപണിയില്‍ ഏല്‍ക്കുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എട്യോസിനുള്ളത്. 5600 ആര്‍പിഎമ്മില്‍ 88.77 കുതിരശക്തി പെട്രോള്‍ എന്‍ജിനുണ്ട്.

1364യുടെ ഡീസല്‍ എന്‍ജിനിലും എട്യോസ് ലഭ്യമാണ്. 3800 ആര്‍പിഎമ്മില്‍ 67 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനിനുള്ളത്.

3000 ആര്‍പിഎമ്മില്‍ 132 എന്‍എം ചക്രവീര്യമാണ് പെട്രോള്‍ എന്‍ജിന്‍ പകരുന്നത്. 1800-2400 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ നല്‍കുന്നു.

പെട്രോള്‍ പതിപ്പിന്‍റെ കെര്‍ബ് വെയ്റ്റ് 930 കിലോഗ്രാമാണ്. ഡീസല്‍ പതിപ്പിന് 990 കിലോഗ്രാം കെര്‍ബ് വെയ്റ്റ് വരും.

ടൊയോട്ട ലിവയില്‍ ആറ് ആരങ്ങളുള്ള അലോയ് വീലാണ് ഉപയോഗിക്കുന്നത്. ഇതേ വീല്‍ തന്നെയാണ് ലിവയുടെ ഹാച്ച്ബാക്ക് പതിപ്പിനും നല്‍കിയിട്ടുള്ളത്.

രണ്ട് നിറങ്ങളുടെ ചേരുവയാണ് ഇന്‍റീരിയറിന് നല്‍കിയിട്ടുള്ളത്. സ്റ്റീയറിംഗ് വീലിലും ഈ നിറച്ചേരുവ കാണാം.

വിലനിലവാരം പെട്രോള്‍
എട്യോസ് ജെ പെട്രോള്‍ 5,40,422 രൂപ
എട്യോസ് ജി പെട്രോള്‍ 5,76,822 രൂപ
എട്യോസ് ജി എസ്‍പി പെട്രോള്‍ 6,24,261 രൂപ
എട്യോസ് വി പെട്രോള്‍ 6,77,602 രൂപ
എട്യോസ് ഡി-4ഡി ജിഡി ഡീസല്‍ 6,82,945 രൂപ
എട്യോസ് വിഎക്സ് പെട്രോള്‍ 7,25,353 രൂപ

എട്യോസ് ഡി-4ഡി ജിഡി എസ്‍പി ഡീസല്‍ 7,30,379 രൂപ
എട്യോസ് ഡി-4ഡി വിഡി ഡീസല്‍ 7,83,715 രൂപ
എട്യോസ് ഡി-4ഡി വിഎക്സ്‍ഡി ഡീസല്‍ 8,31,461 രൂപ

നിറങ്ങള്‍
സെലസ്റ്റിയല്‍ ബ്ലാക്
ഹാര്‍മണി ബീജ്
സെരെന്‍ ബ്ലൂയിഷ് സില്‍വര്‍
സിംഫണി സില്‍വര്‍
വെര്‍മിലിയന്‍ റെഡ്
വൈറ്റ്

പെട്രോള്‍ പതിപ്പ് മൈലേജ്
പെട്രോള്‍ എന്‍ജിന്‍ ഹൈവേയില്‍ ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സിറ്റിയില്‍ 12 കിമി.

ഡീസല്‍ പതിപ്പ് മൈലേജ്
ലിറ്ററിന് 20 കിലോമീറ്ററാണ് ഡീസല്‍ മൈലേജ്.


Click it and Unblock the Notifications








