ഹ്യൂണ്ടായ് ഇലന്‍ട്ര ബുക്കിംഗ് തുടങ്ങി!
ഓഗസ്റ്റ് ആദ്യത്തിലായി ഹ്യൂണ്ടായ് ഇലന്‍ട്രയുടെ ഫ്ലൂഡിയിക് പതിപ്പ് വിപണിയിലെത്തിക്കാന്‍ പരിപാടിയുള്ളതായി നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഗതിയെ ഉറപ്പിച്ചുകൊണ്ട് ഇലന്‍ട്രയുടെ ബുക്കിംഗ് ഹ്യൂണ്ടായ് മോട്ടോഴ്സ് തുടങ്ങിയിരിക്കുന്നു.
ഈ വര്‍ഷം വിപണി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് ഫ്ലൂയിഡിക് ഇലന്‍ട്രയുടേത്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ വരുന്ന ഈ വാഹനം 13-16 ലക്ഷം രൂപയുടെ പരിസരത്തില്‍ വില കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഫ്രൂയിഡിക് ശില്‍പഭംഗിയിലാണ് പുതിയ ഇലന്‍ട്ര വരുന്നത് എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ഓട്ടോ പ്രണയികളെന്നു പറയാം.
മുന്‍ തലമുറ ഇലന്‍ട്ര ഇന്ത്യയില്‍ വില്‍പനയിലുമ്ടായിരുന്നു. ഈ വാഹനത്തിന്‍റെ ഉല്‍പാദനം നിലച്ചതിനു ശേഷം പുതിയ പതിപ്പുകള്‍ ഇന്ത്യയിലേക്ക് വന്നിരുന്നില്ല. അന്താരാഷ്ട്ര വിപണികളില്‍ ഇവ മികച്ച പ്രകടനങ്ങള്‍ നടത്തിവരികയാണ്. ഫ്ലൂയിഡിക് വെര്‍ണയ്ക്കും പ്രീമിയം കാറായ സൊനാറ്റയ്ക്കും ഇടയില്‍ ഇടംപിടിക്കുന്ന കാറുകള്‍ക്കായി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനായിരിക്കും ഇലന്‍ട്ര.
ഹോണ്ട സിവിക്, ഷെവര്‍ലെ ക്രൂസ്, ടൊയോട്ട കൊറോള, സ്കോഡ ലോറ, ഫോക്സ്‍വാഗണ്‍ ജെറ്റ, റിനോ ഫ്ലൂവന്‍സ് എന്നിങ്ങനെയുള്ള ഡി സെഗ്മെന്‍റ് താരങ്ങളോടാണ് ഹ്യൂണ്ടായ് ഇലന്‍ട്ര മത്സരിക്കേണ്ടത്. വിദേശങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള വാഹനമാണ് ഇലന്‍ട്ര.


Click it and Unblock the Notifications








