മാരുതി റിറ്റ്സ് പെട്രോള്‍ എത്തി
പുതുക്കിയ മാരുതി റിറ്റ്സ് ഹാച്ച്ബാക്കിന് പെട്രോള്‍ പതിപ്പും നിരത്തിലെത്തി. ഡീസല്‍ പതിപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.
പുതിയ റിറ്റ്സ് പെട്രോള്‍ പതിപ്പ് 1.2 ലിറ്റര്‍ എന്‍ജിന്‍ പേറിയാണ് വരുന്നത്. റിറ്റ്സ് സെഡ്എക്സ്ഐ മോഡലിന്‍റെ ഇന്‍റീരിയറില്‍ മികച്ച അപ്‍ഗ്രേഡുകള്‍ സാധ്യമാക്കിയിട്ടുണ്ട്. യുഎസ്‍ബി കണക്ടിവിറ്റിയോടു കൂടിയ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കന്‍ അഡ്‍ജസ്റ്റ്മെന്‍റുള്ള റിയര്‍വ്യൂ മിറര്‍, ഇന്‍സ്ട്രുമെന്‍റ് പാനലില്‍ മള്‍ടി ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നല്‍കിയിരിക്കുന്നു.

സിറ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, അലോയ് വീലുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ ടോപ് എന്‍ഡ് വേരിയന്റില്‍ ഉണ്ട്.
വിലനിലവാരം
എല്‍എക്സ്ഐ 4.52 ലക്ഷം
വിഎക്സ്ഐ 4.83 ലക്ഷം
സെഡ്എക്സ്ഐ 5.49 ലക്ഷം


Click it and Unblock the Notifications








