ശ്രീശ്രീ രവിശങ്കറിന്‍റെ വാഹനം

ഒരാളുടെ പേരിനു മുന്‍പിലായി രണ്ടായിരം 'ശ്രീ'കള്‍ ആവശ്യമാണെന്നാണ് ശ്രീ, ശ്രീശ്രീ രവിശങ്കറിന്‍റെ അഭിപ്രായം. ഈ തിയറി പ്രകാരം രവിശങ്കറിന് അവകാശപ്പെട്ട രണ്ടായിരത്തില്‍ രണ്ട് ശ്രീ മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഉപയോഗത്തിലുള്ളൂ. ബാക്കി 1998 എണ്ണം ഉപഭോക്താക്കളുടെ അസൗകര്യം പ്രമാണിച്ച് മാറ്റി വെച്ചിരിക്കുകയാണ്. ഈ പേര് 'ഡബിള്‍ശ്രീ' എന്നാക്കി മാറ്റി വിമര്‍ശകര്‍ ഇദ്ദേഹത്തെ പരിഹസിക്കാന്‍ ഉപയോഗിക്കാറുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണ് നക്സലിസം ഉണ്ടാകുന്നതെന്നും കമ്മ്യൂണിസ്റ്റുകാര്‍ കാലാനുസൃതമായി മാറാത്തവരാണെന്നുമെല്ലാം ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്. പണച്ചാക്കുകളെ ശ്വാസംവലി പഠിപ്പിക്കുന്ന ആള്‍ദൈവം കമ്മ്യൂണിസ്റ്റൂകാരെ അങ്ങനെ തോണ്ടാന്‍ വരണ്ട എന്നാണ് സിപിഐ (എം) കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ ഈ അഭിപ്രായത്തോട് പ്രതികരിച്ചത്.

ബങ്കളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രവിശങ്കര്‍ നിത്യനിദാനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒരു ടൊയോട്ട ഇന്നോവ കാറാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകളില്‍ നിന്നാണ് ഇത് മനസ്സിലാക്കിയത്. ബങ്കളുരുവിലെ യാത്രകളിലാണ് ഇന്നോവ രവിശങ്കര്‍ ഉപയോഗിക്കാറുള്ളതെന്നും അറിയാന്‍ സാധിച്ചു. രവിശങ്കറിന്‍റെ വാഹനത്തിന്‍റെ സവിശേഷതകള്‍ അറിയുന്നതിന് താഴെ ചിത്രങ്ങളിലൂടെ നീങ്ങുക.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മള്‍ടി യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട ഇന്നോവ. സഞ്ചാരസുഖത്തിനും, ഡ്രൈവിംഗ് സുഖത്തിനും പേരുകേട്ടതാണ് ഈ വാഹനം. ഇന്നോവയ്ക്ക് നിലവില്‍ ശക്തനായ ഒരു എതിരാളിയില്ല എന്നുപറയാം. ഇന്നോവയെ ഒഴിവാക്കി മറ്റൊരു വാഹനം തേടിപ്പോകുകയാണെങ്കില്‍ ഏതെങ്കിലും എസ് യു വി തെരഞ്ഞെടുക്കുക എന്നത് മാത്രമായിരുന്നു വഴി.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ആര്യ ക്രോസ്സോവര്‍ പേരിനെങ്കിലും ഒരു മത്സരാര്‍ത്ഥിയായി ഇന്നോവയെ ചെറുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ മാരുതി സുസുക്കിയുടെ എര്‍റ്റിഗ വിപണിയില്‍ കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കാനുള്ള കെല്‍പോടെയാണ് വന്നെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നോവയുടെ പൊട്ടന്‍ഷ്യല്‍ ഓഡിയന്‍സിനെ എര്‍റ്റിഗയും ലക്ഷ്യം വെക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്നോവയുടെ ഡിസൈന്‍ സൗന്ദര്യം എമ്പാടും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഈയടുത്ത കാലത്ത് ലഭിച്ച അപ്‍ഗ്രേഡുകള്‍ ഇന്നോവയുടെ മുന്‍ ഗ്രില്ലിന്‍റെ വലിപ്പത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഹെ‍ഡ്‍ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

7 പേര്‍ക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതാണ് ടൊയോട്ടയുടെ ഉള്‍വശം. ഡ്രൈവിംഗ് സുഖത്തിന്‍റെ കാര്യത്തിലും ഇന്നോവ മുന്നില്‍ നില്‍ക്കുന്നു. ദൂരയാത്രകള്‍ക്ക് എത്രയും പറ്റിയതെന്ന പ്രശസ്തി ഇന്നോവയ്ക്ക് സ്വന്തമാണ്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

പുതിയ ഇന്നോവയ്ക്ക് രണ്ടും മൂന്നും നിരകളില്‍ എസി വെന്‍റുകള്‍ നല്‍കിയിട്ടുണ്ട്. ടില്‍റ്റ് സ്റ്റീയറിംഗ്, ഗ്ലോവ് ബോക്സ്, ട്രിപ് മീറ്റര്‍, പവര്‍ ഡോര്‍ ലോക്, ടെക്കോമീറ്റര്‍, കീലെസ് എന്‍ട്രി, ഓഡിയോ, സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ച എംഐഡി-ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍ എന്നിവ അടക്കം ചെയ്തിരിക്കുന്നു. ടോപ് വേരിയന്‍റില്‍ മൈക്രോഫോണ്‍, ആംപ്ലിഫയര്‍, റിയര്‍ കാമറ, സണ്‍വൈസര്‍, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍ എന്നിവയും അടങ്ങുന്നു.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്നോവയ്ക്കുള്ളത് 2.0 ലിറ്റര്‍ വിവിടിഐ പെട്രോള്‍ എന്‍ജിനാണ്. 5600 ആര്‍പിഎമ്മില്‍ 132 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ പകരുന്നു. 4000 ആര്‍പിഎമ്മില്‍ 181 എന്‍എം എന്ന കരുത്തുറ്റ ടോര്‍ക്ക് നിലയും ഈ എന്‍ജിനിനുണ്ട്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

2.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് മറ്റൊന്ന്. 3600 ആര്‍പിഎമ്മില്‍ 102 കുതിരശക്തി നല്‍കുന്നു. 200 എന്‍എം ടോര്‍ക്ക് 1400-3400 ആര്‍പിഎമ്മില്‍ ലഭ്യമാണ്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്നോവയുടെ വില തുടങ്ങുന്നത് 9.09 ലക്ഷത്തിലാണ്. ടോപ് എന്‍ഡ് വേരിയന്‍റ് 13.89 ലക്ഷത്തില്‍ വില കണ്ടെത്തിയിരിക്കുന്നു.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്നോവ പകരുന്ന മൈലേജ് ലിറ്ററിന് 11.8 കിലോമീറ്ററാണ്.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

100 കിമി വേഗം പിടിക്കാന്‍ ഇന്നോവ 17.6 സെക്കന്‍് നേരമെടുക്കും.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

ഇന്നോവയില്‍ രണ്ടാം നിര സീറ്റുകള്‍ വേണമെങ്കില്‍ കാപ്റ്റന്‍ സീറ്റ് ആക്കി മാറ്റാവുന്നതാണ്. ബഞ്ച് സീറ്റ് ആണ് നോര്‍മല്‍.

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

രണ്ടാം നിര സീറ്റുകള്‍ നീക്കാനും ഇന്നോവയില്‍ സാധിക്കുന്നു. മൂന്നാം നിരയില്‍ യാത്രക്കാര്‍ക്ക് മുട്ടുവേദനയില്ലാതെ യാത്ര ചെയ്യാന്‍ ഈ അഡ്ജസ്റ്റ്മെന്‍റ് സഹായിക്കും.

More from DriveSpark

Article Published On: Thursday, December 27, 2012, 14:56 [IST]
English summary
Sri Sri Ravishankar uses a Toyota Innova car. Here ia review of Innova car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X