കാറുകളുടെ വില ജനുവരിയില്‍ കൂടും!!

അന്താരാഷ്ട്ര കറന്‍സി വിപണികളിലെ വിലവ്യതിയാനങ്ങളാണ് വിലയുയര്‍ത്തുന്നതിന് പ്രധാന കാരണമായി പറയുന്നത്. ഉല്‍പാദനച്ചെലവ് മറ്റ് വഴിക്ക് ഉയര്‍ന്നതും കാരണമായി പറയുന്നു.
മാരുതി സുസൂക്കി സമാനമായൊരു തീരമാനത്തിലെത്തിയത് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ? ഇതിനു പിന്നാലെ മറ്റ് കമ്പനികളും രംഗത്തുവരുമെന്നത് ഉറപ്പായിരുന്നു. മെഴ്സിഡസ് ബെന്‍സ്, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജനുവരിയിലും ഫെബ്രുവരിയിലുമായി മിക്കവാറും കമ്പനികള്‍ മോഡലുകളുടെ വിലകൂട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഡിസംബര്‍ മാസത്തിലെ ടാര്‍ഗറ്റ് എത്തിപ്പിടിക്കല്‍ യജ്ഞത്തിന് സഹായിക്കുന്ന വിധത്തിലാണ് കമ്പനികളുടെ വിലകൂട്ടല്‍ പ്രഖ്യാപനങ്ങള്‍ വരുന്നത്. ഡിസംബറില്‍ വാഹനം വാങ്ങുമ്പോള്‍ മോഡല്‍ വര്‍ഷം രേഖകളില്‍ 2012 എന്ന് രേഖപ്പെടുത്തുന്നത് പില്‍ക്കാലത്ത് വില്‍പന നടത്തുമ്പോഴും മറ്റും ദോഷം ചെയ്തേക്കുമെന്ന ധാരണയില്‍ കുത്തിയിരിക്കുന്നവരെ ഒന്നു പ്രീണിപ്പിക്കാന്‍ വിലക്കയറ്റഭീഷണിക്ക് കഴിയും.
മൈക്ര ഹാച്ച്ബാക്ക്, നിസ്സാന്‍ സണ്ണി സെഡാന്‍, ഇവാലിയ എംപിവി എന്നീ വാഹനങ്ങള്‍ നിസ്സാന്‍ വിപണിയിലെത്തിക്കുന്നത് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചാണ്. എക്സ് ട്രെയില്‍ എസ്‍യുവി അടക്കമുള്ള പ്രീമിയം മോഡലുകള്‍ ഇറക്കുമതിയിലൂടെയാണ് രാജ്യത്തെത്തുന്നത്.


Click it and Unblock the Notifications








