നിസ്സാന്‍ മൈക്ര മുഖം മിനുക്കല്‍ 2013ല്‍

നിസ്സാന്‍ മൈക്രയ്ക്ക് 2013 അവസാനത്തോടെ ഒരു മുഖം മിനുക്കല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസൈന്‍ സൗന്ദര്യം കൊണ്ട് പ്രീമിയം ഹാച്ച് വിഭാഗത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന വാഹനമാണ് നിസ്സാന്‍ മൈക്ര. മൈക്രയുടെ ഫേസ്‍ലിഫ്റ്റ് സംബന്ധിച്ച് നിസ്സാന്‍ പക്ഷെ ഒന്നും ഉരിയാടിയിട്ടില്ല.

ഊഹങ്ങള്‍ പ്രകാരം ഡിസൈനില്‍ വലിയ സാഹസങ്ങള്‍ക്കൊന്നും നിസ്സാന്‍ മുതിരില്ല. വിപണിയില്‍ മൈക്രയുടെ പ്രധാന പ്ലസ് പോയിന്‍റ് അതിന്‍റെ സൗന്ദര്യം തന്നെയാണ്. ചെറിയ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഈ വഴിക്ക് പ്രതീക്ഷിക്കുന്നുള്ളൂ.

സാധാരണമാണ് കാര്‍ നിര്‍മാതാക്കള്‍ ഒരു പൂര്‍ണ ഫേസ്‍ലിഫ്റ്റ് കൊണ്ടു വരുന്നത് ആറോ ഏഴോ വര്‍ഷം കൂടുമ്പോളാണ്. മൈക്ര വെറും രണ്ട് വര്‍ഷം മാത്രമാണ് വിപണിയില്‍ പൂര്‍ത്തിയാക്കിയത്. വാഹനത്തിന്‍റെ ഡിസൈനില്‍ എന്തെങ്കിലും ട്രന്‍ഡിയല്ലാത്ത ഘടകം കണ്ടെത്താന്‍ സാധിക്കുകയില്ല.

കൂടുതല്‍ പ്രീമിയംനെസ് കൊണ്ടു വരാനായിരിക്കും ഡിസൈന്‍ മാറ്റത്തിലൂടെ ശ്രമിക്കുക എന്ന് അനുമാനിക്കണം. പ്രീമിയം ബ്രാന്‍ഡ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഇപ്പോഴുള്ളത്. വോള്യം വിപണിക്കായി ഡാറ്റ്സന്‍ ബ്രാന്‍ഡിനെ നിസ്സാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

കൂടുതല്‍ നിറങ്ങളില്‍ നിസ്സാന്‍ മൈക്ര അടുത്ത ഫേസ്‍ലിഫ്റ്റോടെ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എര്‍ജിന്‍ തുടങ്ങിയ സാങ്കേതിക ഘടകങ്ങളില്‍ മാറ്റത്തിന് സാധ്യതയൊന്നും കാണുന്നില്ല.

More from DriveSpark

Article Published On: Friday, May 25, 2012, 12:12 [IST]
English summary
Nissan Micra likely to get a facelift for the hatchback model Micra on somewhere in the end of 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X