രണ്‍ബീര്‍ കപൂര്‍ എഡിഷന്‍ മൈക്ര എത്തി
ബര്‍ഫിയിലെ രണ്‍ബീര്‍ കപൂറിന്‍റെ അസാധ്യ പ്രകടനവും സിനിമയ്ക്ക് രാജ്യാന്തര തലത്തില്‍ കൈവന്ന പ്രശസ്തിയുമെല്ലാം കണ്ടപ്പോള്‍ വെറുതെയിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിസ്സാന്‍ മനസ്സിലാക്കി. അങ്ങനെയാണ് രണ്‍ബീര്‍ കപൂര്‍ എഡിഷന്‍ എന്ന ആശയം പൊട്ടിമുളച്ചത്. മൈക്ര ഹാച്ച്ബാക്കിനാണ് രണ്‍ബീര്‍ കപൂറിന്‍റെ പേരില്‍ ഒരു എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
നിസ്സാന്‍ മൈക്ര പ്രിമോ എന്ന പേരിലാണ് രണ്‍ബീര്‍ കപൂര്‍ എഡിഷന്‍ വരുന്നത്. രണ്‍ബീറിനെ ബ്രാന്‍ഡ് അംബാസ്സഡറായി സ്വീകരിച്ചതിന്‍റെ രണ്ടാ വാര്‍ഷികം ആഘോഷിക്കുക എന്നതാണ് ഈ എഡിഷന്‍റെ ഉദ്ദേശ്യം.
ലോകത്തിതാദ്യമൊന്നുമല്ല സെലിബ്രിറ്റിയുടെ പേരില്‍ കാര്‍ എഡിഷനുണ്ടാകുന്നത്. ഈയിടെയാണ് ഡേവിഡ് ബെക്കാമിന്‍റെ ഭാര്യ വിക്ടോറിയ ബെക്കാം ഡിസൈന്‍ ചെയ്ത റെയ്ഞ്ച് റോവര്‍ ഇവോക്ക് അവരുടെ പേരില്‍ ഒരു എഡിഷനായി പുറത്തിറങ്ങിയത്.

2 ഡിന്‍ ഓഡിയോ സിസ്റ്റം വിത് യൂ എസ് ബി.
റിയര്‍വ്യൂ മിററില്‍ എല്‍ഇഡി ലൈറ്റുകള്‍.
റിവേഴ്സ് ചെയ്യാന്‍ പാര്‍ക്കിംഗ് സെന്‍സര്‍ അസിസ്റ്റ്.
നിസ്സാന്‍ ഡികാല്‍സ്.
പേള്‍ വൈറ്റ് ബോഡി കളര്‍

പെട്രോള്‍ പതിപ്പില്‍ രണ്ട് വേരിയന്‍റുകളില്‍ ഈ എഡിഷന്‍ ലഭ്യമാണ്. എക്സ്എല്‍, എക്സ്‍വി എന്നിവ. ഡീസല്‍ പതിപ്പിലും രണ്ട് വേരിയന്‍റുകളുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി നിസ്സാനുമായി സഹകരിച്ചുവരികയാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴത്തേത് ഒരു ഉത്സവ സീസണ്‍ ഓഫറാണ്. വളരെ കുറച്ച് എണ്ണം മാത്രമേ വിപണിയിലെത്തൂ.

ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും ചെറിയതെങ്കിലും എടുത്തുകാട്ടുന്ന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് നിസ്സാന്‍. ഒരു സെലിബ്രിറ്റി എഡിഷന് വേണ്ട ആഘോഷങ്ങളെല്ലാം വാഹനത്തിനുണ്ട്.

രണ്‍ബീര്‍ കപൂര്‍ എഡിഷന്‍ മൈക്ര പ്രിമോയ്ക്ക് 22000 രൂപ അധിക വില വരും.


Click it and Unblock the Notifications








