നിസ്സാനില്‍ നിന്ന് ബാറ്റ്മാന്‍ കാര്‍
നിസ്സാന്‍ ജ്യൂക്ക് നിസ്മോ കാറിന് ബാറ്റ്മാന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ദ ഡാര്‍ക്ക് നൈറ്റ് റൈസസിന്‍റെ പ്രചാരണം കൂടി ലക്ഷ്യമാക്കിയാണ് ഈ വാഹനം പുറത്തിറക്കിയിട്ടുള്ളത്. ക്രിസ്റ്റഫര്‍ നൊളാനിന്‍റെ ബാറ്റ്മാന്‍ ട്രൈലോജിയിലെ രണ്ടാമത്തെ സിനിമയാണ് ദ ഡാര്‍ക്ക് നൈറ്റ് റൈസസ്.
സിനിമയുടെ നിര്‍മാതാക്കളായ വാറന്‍ ബ്രോസുമായി നിസ്സാന്‍ നടത്തുന്ന സംയുക്ത നീക്കമാണിത്. സിനിമയുടെയും ബാറ്റ്മാന്‍ കഥാപാത്രത്തിന്‍റെയും പൊതുവായ തീം ഡിസൈനില്‍ പ്രതിഫലിക്കുന്നതായി കാണാം.
ദ ഡാര്‍ക്ക് നൈറ്റ് റൈസസ് ജ്യൂക്ക് നിസ്മോയുടെ കിടിലന്‍ ചിത്രങ്ങള്‍ താഴെ കാണാം.

നിസ്സാനിന്‍റെ പ്രശസ്തമായ ജ്യൂക്ക് നിസ്മോയുടെ നിലപാട് തറയാലാണ് ബാറ്റ്മാന്‍ കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്.

2013 ജനുവരിയില്‍ ജ്യൂക്ക് നിസ്മോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

197 കുതിരശക്തിയുള്ളതാണ് ജ്യൂക്ക് നിസ്മോയുടെ 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്‍ഡ് എന്ജിന്.

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് പകരുന്നത്.

ജ്യൂക്ക് നിസ്മോ ഒരു ഫ്രണ്ട് വീല്‍ ഡ്രൈവ് കാറാണ്.

7.8 സെക്കന്‍ഡ് കൊണ്ട് 100 കിമി വേഗം പിടിക്കാന്‍ എന്‍ജിന് സാധിക്കും.

ബാറ്റ്മാന്‍ ശൈലിയുടെ അടയാളങ്ങള്‍ വാഹനം പേറുന്നു എന്നുള്ളതുതന്നെയാണ് ഈ കാറിന്‍റെ പ്രധാന സവിശേഷത.

ബാറ്റ്മാന്‍ ബെഗിന്‍സ് കണ്ടിട്ടുള്ള ആരും സിനിമയില്‍ ബാറ്റ്മാന്‍ ഉപയോഗിക്കുന്ന ബാറ്റ്മൊബൈല്‍ കണ്ട് ഹരം കൊണ്ടിട്ടുണ്ടാകും.

പൂര്‍ണമായും മാറ്റ് ഫിനിഷിലാണ് ജ്യൂക്ക് നിസ്മോ വരുന്നത്.

ഗ്രില്ലിലും ബൂട്ടിലും അലൂമിനിയത്തില്‍ നിര്‍മിച്ച ബാറ്റ് ബാഡ്ജ് നല്‍കിയിട്ടുണ്ട്.

ഇന്‍റീരിയറിലും ബാറ്റ്മാന്‍ ശൈലി പ്രകടമാണ്.

പെഡലുകള്‍, ഹെഡ്റെസ്റ്റുകള്‍, സീറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ബാറ്റ് ലോഗോകള്‍ കാണാം.

യൂറോപ്പിലെ നിസ്സാന്‍ ഡിസൈനിംഗ് കേന്ദ്രമാണ് ബാറ്റ്മാന്‍ നിസ്മോ ഡ്യൂക്ക് ഡിസൈന്‍ വരച്ചെടുത്തത്.

ജ്യൂക്ക് നിസ്മോയുടെ ബാറ്റ്മാന്‍ പതിപ്പ് വില്‍പനയ്ക്ക് ഉദ്ദേശിച്ചുള്ളതല്ല. ഇത് ഒരു മത്സരത്തില്‍ പങ്കെടുക്കുക വഴി നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞേക്കാം.

2013 ഫെബ്രുവരിയിലോ മാര്‍ച്ചിലോ മത്സരവിജയിയെ പ്രഖ്യാപിക്കും.


Click it and Unblock the Notifications








