പ്യാജിയോ മൈക്രോ കാര്‍ ഇന്ത്യയില്‍ നിര്‍മിക്കും

Piaggio Micro Car
കാര്‍ നിര്‍മാണത്തിലേക്ക് കടക്കാന്‍ പ്യാജിയോയ്ക്കുള്ള ആഗ്രഹം ഒരു 3 സീറ്റര്‍ വാഹന കണ്‍സെപ്റ്റ് വഴിയാണ് പുറത്തു വന്നത്. എന്‍ടി3 എന്ന 2.4 മീറ്റര്‍ മാത്രം നീളമുള്ള ഈ കാര്‍ 350 സിസി എന്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നത്. 2015ല്‍ ഈ കാര്‍ ലോഞ്ച് ചെയ്യുവാന്‍ തയ്യാറെടുക്കുന്നതായാണ് അറിയുന്നത്. യൂറോപ്യന്‍ വിപണിയാണ് എന്‍ടി3യുടെ ലക്ഷ്യം.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഈ ഇറ്റാലിയന്‍ ബ്രാന്‍ഡിന്‍റെ ആദ്യ കാര്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ്. ഇന്ത്യയെ കമ്പനിയുടെ 'നിര്‍മാണ ഹബ്' ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ വിപണിയിലെക്ക് കയറ്റി അയയ്ക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ചെലവ് കുറഞ്ഞ മനുഷ്യവിഭവശേഷിയും മറ്റ് റിസോഴ്സുകളും ഉപയോഗിക്കുക എന്നതായിരിക്കണം പ്യാജിയോ മനസ്സില്‍ കാണുന്നത്.

യൂറോപ്പിന്‍റെ തിരക്കേറിയ നഗരങ്ങളില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും എന്നതാണ് പ്യാജിയോയുടെ കാറിനുള്ള മികവ്. ഈ ഗുണത്തിലൂന്നി കാറുകള്‍ക്ക് വിപണി കണ്ടെത്താമെന്നാണ് പ്രതീക്ഷ. മൈക്രോ കാറുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലെ സാധ്യത താരതമ്യേന കുറവാണ്. ഏതാണ്ട് അഞ്ച് ലക്ഷം രൂപ വില വരുന്ന ഈ മൈക്രോ കാറിന് ഇന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല.

ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡൈംലറിന്‍റെ സ്മാര്‍ട് ചെറുകാറാണ് മൈക്രോ കാര്‍ സെഗ്മെന്‍റ് അടക്കിവാഴുന്നത്. ഇന്ത്യന്‍ വിപണിയില്‍ മൈക്രോ കാറിന്‍റെ പ്രവേശത്തെക്കുറിച്ച് കമ്പനി ഇതുവരെയും ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Wednesday, May 2, 2012, 17:34 [IST]
English summary
Reports says that Piaggio Micro Car would be manufactured in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X