പോപ് കൂടുതല്‍ 'ഗ്രീന്‍' ആകുന്നു

റിനോ കംഗൂ എന്ന പാനല്‍ വാന്‍ കസ്റ്റമൈസ് ചെയ്തെടുത്തിരിക്കുകയാണ് പോപ്പിനു വേണ്ടി. വത്തിക്കാനിലെ പൂന്തോട്ടങ്ങളില്‍ ചുറ്റിക്കറങ്ങുന്നതിനായാണ് ഈ വാഹനം ഉപയോഗിക്കുക.
വത്തിക്കാനിലേക്ക് ഇതിനു മുമ്പ് രണ്ട് വാഹനങ്ങള്‍ സംഭാവന ചെയ്തിരുന്നു റിനോ. വത്തിക്കാനിലെ പ്രസ് ഓഫീസും പൊലീസ് സേനയും ഇവ ഉപയോഗിച്ചു വരുന്നു.
ബുള്ളറ്റ് പ്രൂഫ് ഉള്ള ഒരു മെഴ്സിഡസ് കാറിലാണ് പോപ് പൊതു സന്ദര്‍ശനങ്ങള്‍ നടത്തുക. പോപ്‍മൊബൈല്‍ എന്നറിയപ്പെടുന്ന ഈ കാര്‍ കസ്റ്റമൈസ് ചെയ്തെടുത്തതാണ്.
ഈ വാഹനം ഹൈബ്രിഡ് ആക്കാനുള്ള ആലോചനയും നടന്നുവരുന്നുണ്ട്.


Click it and Unblock the Notifications








