റാണിക്ക് കാമുകന്‍റെ ഓഡിഎ8

Posted By:

റാണി മുഖര്‍ജിയും ആദ്യത്യ ചോപ്രയും തമ്മിലുള്ള ഒടുക്കത്തെ പ്രേമത്തെ കുറിച്ച് നമുക്കറിയാം. സാധാരണ സെലിബ്രിറ്റി പ്രേമങ്ങള്‍ പോലെ തങ്ങളുടെ പ്രേമം ആഘോഷിക്കപ്പെടാതിരിക്കാന്‍ ഇരുവരും ജാഗരൂകരാണ്.

എന്നാല്‍, പ്രസ്തുത സംഗതി ആഘോഷിക്കപ്പെടാതെ പോകാതിരിക്കാന്‍ ഗോസ്സിപ്പ് മാധ്യമങ്ങളും അതീവ ജാഗരൂകരാണ്.

Rani

ഇരുവരെയും കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത ഓഡി എ8മായി ബന്ധപ്പെട്ടുള്ളതാണ്. ആദിത്യ ചോപ്ര എന്ന സംവിധായകനും നിര്‍മാതാവുമൊക്കെയായ പുള്ളി റാണിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഒരു ഓഡി എ8 കാറാണ് റാണിക്ക് സമ്മാനവകയായി കിടച്ചിരിക്കുന്നത്.

1,22,00,000 കോടി രൂപയാണ് ഓഡി എ8ന് വില. ഐശ്വര്യാ റായ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അഭിഷേക് ബച്ചന്‍റെ സന്തോഷത്തിനും ഒന്നേകാല്‍ കോടി രൂപ വിലമതിപ്പുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഓഡി എ8 സെഡാന്‍ റാണി മുഖര്‍ജിയുടെ ഗേറ്റ് കടന്നുകയറിയതെന്ന് അവിടെ കാത്തുകെട്ടി കിടപ്പുണ്ടായിരുന്ന ഗോസ്സിപ്പ് ഉപജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചോപ്ര ഓഡി കാര്‍ റാണി മുഖര്‍ജിയുടെ ഗാരേജിലിട്ട് കാമുകിയോടല്‍പം കുശലം പറഞ്ഞതിനു ശേഷം സ്വന്തം കാറില്‍ കയറി കടന്നു കളഞ്ഞതായി ദൃക്സാക്ഷികള്‍ അറിയിക്കുന്നു.

ഒന്നേകാല്‍ കോടി രൂപയാണ് ഓഡി എ8ന്‍റെ ടോപ് വേരിയന്‍റിന് വില. അസാധ്യമായ ഡിസൈന്‍ സൗന്ദര്യമാണ് ഓഡി എ8ന്‍റേത്. നീണ്ട വീല്‍ ബേസ് ഈ വാഹനത്തിനുണ്ട്. ഒരു അത്‍ലറ്റിന്‍റെ ശാരീരിക സവിശേഷതകള്‍ ഈ കാറിന്‍റെ എക്സ്റ്റീരിയറില്‍ കാണാവുന്നതാണ്. എ8 എല്‍ 4.2 ക്വട്രോ, എ8 എല്‍ 3.0 ക്വട്രോ, എ8 എല്‍ 4.2 ക്വട്രോ, എ8 എല്‍ ഡബ്ലിയു 12 ക്വട്രോ എന്നീ എന്‍ജിന്‍ വേരിയന്‍റുകളില്‍ ഈ കാര്‍ ലഭ്യമാണ്.

വാഹനത്തിന്‍റെ ബേസ് വേരിയന്‍റിന് 72,50,000 രൂപയാണ് വില. പത്ത് നിറങ്ങളില്‍ ഈ സെഡാന്‍ വരുന്നു.

English summary
Rani Mukerji has gifted an Audi A8 luxury car from her lover Aditya Chopra.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark