രത്തന്‍ ടാറ്റ താണ്ടിയ വഴികള്‍
100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടാറ്റ സണ്‍സില്‍ നിന്ന് രത്തന്‍ ടാറ്റ ഇന്ന് പടിയിറങ്ങുകയാണ്. ഓട്ടോമേഖലയെ സംബന്ധിച്ച് ഈ പടിയിറങ്ങല്‍ ഒരു വലിയ നഷ്ടം തന്നെയാണെന്ന് പറയണം. പൂര്‍ണമായു ഇന്ത്യന്‍ ഓട്ടോമൊബൈല്‍ എന്ന് വിളിക്കാവുന്ന വാഹനങ്ങള്‍ക്കുവേണ്ടിയാണ് രത്തന്‍ ടാറ്റ ഇക്കാലമത്രയും പ്രയത്നിച്ചത്. വികസ്വരരാഷ്ട്രങ്ങളുടെ പൊതു പ്രതിസന്ധിയായ മൗലികതാരാഹിത്യം തന്‍റെ കാര്‍ മോഡലുകളെ പിടികൂടാതിരിക്കാന്‍ രത്തന്‍ ജാഗ്രത പാലിച്ചിരുന്നു.
ടാറ്റ സണ്‍സില്‍ നിന്ന് അടുത്തൂണ്‍ പറ്റുന്നുവെങ്കിലും ടാറ്റ നാനോയെ കൈവിടാന്‍ രത്തന്‍ തയ്യാറായിട്ടില്ല. തന്‍റെ സ്വപ്നമായ ഈ വാഹനത്തെ അതിനെത്താവുന്ന ഉയരങ്ങളിലെത്തിക്കുവാന്‍ തന്നെയാണ് ടാറ്റയുടെ ഉദ്ദേശ്യം.
ഓട്ടോമൊബൈല്‍ സ്വപ്നങ്ങളുമായി രത്തന്‍ ടാറ്റ നടത്തിയ സാഹസികയാത്രയാണ് ചുവടെ.

1991
1938 മുതല്‍ ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനം കൈയാളി വരികയായിരുന്ന ജെആര്‍ഡി ടാറ്റയ്ക്കു ശേഷം 1991ല്‍ രത്തന്‍ ടാറ്റ പ്രസ്തുത സ്ഥാനം ഏറ്റെടുത്തു. രത്തന്‍ ടാറ്റയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്ത വിവരമറിഞ്ഞ് രത്തന്‍ ടാറ്റ പോലും അത്ഭുതപ്പെട്ടു. ജെആര്‍ഡിയുടെ തീരുമാനത്തെ അന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് രത്തന്‍ ടാറ്റ പില്‍ക്കാലത്ത് കാഴ്ചവെച്ചത്.

1998
ടാറ്റ മോട്ടോഴ്സിന്‍റെ ആദ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയിലെത്തി. ടാറ്റ ഇന്‍ഡികയാണ് ആദ്യമായി നിരത്തിലിറങ്ങിയ ടാറ്റ കാര്‍. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമായിരുന്നു ഇന്‍ഡിക. കാര്‍ വിപണിയിലെത്തിയതിനു ശേഷം ദിവസവും ഇന്‍ഡികയിലാണ് രത്തന്‍ ഓഫീസിലേക്ക് പോയിരുന്നത്.

2004
കൊറിയന്‍ ബ്രാന്‍ഡായ ദെയ്‍വൂവിന്‍റെ വാണിജ്യവാഹന ബിസിനസ് ടാറ്റ ഏറ്റെടുത്തു. ദെയ്‍വൂവിന്‍റെ പക്കലുള്ള സാങ്കേതികത ഇതുവഴി ടാറ്റയ്ക്ക് സ്വന്തമായി.

2008
ടാറ്റ നാനോ എന്ന കുഞ്ഞ് അത്ഭുതം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു ഈ സംഭവത്തെ.

2008
ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ഫോര്‍ഡില്‍ നിന്നും ഏറ്റെടുത്തത് ടാറ്റയുടെ സാഹസികയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ്. ജാഗ്വറിനെപ്പോലൊരു ബ്രാന്‍ഡിനെ കൈകാര്യം ചെയ്യാന്‍ ടാറ്റയ്ക്ക് കഴിയില്ലെന്ന വിമര്‍ശനങ്ങളെ മറികടന്ന് ടാറ്റ വളര്‍ന്നു. ഈ ബ്രാന്‍ഡ് മികച്ച ലാഭത്തോടെയാണ് ഇന്ന് മുന്നോട്ടുനീങ്ങുന്നത്.

2012
തന്‍റെ പിന്‍ഗാമിക്കായുള്ള തെരച്ചില്‍ രത്തന്‍ ടാറ്റ 2010ല്‍ത്തന്നെ തുടങ്ങിയിരുന്നു. ഒടുവില്‍ അത് സൈറസ് മിത്രിയില്‍ ചെന്നുനിന്നു.

2012
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ടാറ്റയുടെ സംഭാവന എന്തെന്ന ചോദ്യത്തിന് ടാറ്റ നാനോ ഒരു സങ്കുചിതമായി ഉത്തരമാണ്. ഇന്ത്യയുടെ മൗലികമായ കാര്‍ സൃഷ്ടികള്‍ക്കായി അദ്ദേഹം നടത്തിയ നീക്കങ്ങളാണ് ചരിത്രത്തില്‍ ഇടം പിടിക്കേണ്ടത്.


Click it and Unblock the Notifications








