റിനോ ഡസ്റ്റര്‍ എസ്‍യുവി റിവ്യൂ

റിനോ ഡസ്റ്റര്‍ എസ്‍യുവി ഓട്ടോവിപണിയില്‍ വരുത്തുന്ന രാസമാറ്റങ്ങള്‍ ഏതെല്ലാം? എസ്‍യുവി വിപണിയില്‍ ഇക്കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവന്ന മത്സരം ഒന്നുകൂടി വര്‍ധിപ്പിക്കുന്ന ഒന്നാണ് റിനോ ഡസ്റ്ററിന്‍റെ പ്രവേശം എന്ന് ആദ്യം പറഞ്ഞുവെക്കുക. പിന്നെന്തെല്ലാം?

മഹീന്ദ്ര സ്കോര്‍പിയോയാണ് ഡസ്റ്ററിന്‍റെ നേരിട്ടുള്ള എതിരാളിയായി വിപണിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. 7,72,316 രൂപയാണ് സ്കോര്‍പിയോയുടെ എക്സ്ഷോറൂം വിലകളുടെ തുടക്കം. ഡീസല്‍ പതിപ്പുകള്‍ മാത്രമാണ് സ്കോര്‍പിയോക്കുള്ളത്. ഏതാണ്ട് സമാനമായ ഇടത്തില്‍ തന്നെയാണ് ഡസ്റ്റര്‍ ഇടം പിടിക്കുന്നത്. 7.99 ലക്ഷം രൂപയാണ് ഡസ്റ്റര്‍ ഡീസല്‍ പതിപ്പിന്‍റെ തുടക്കവില.

Renault Duster

സ്കോര്‍പിയോയ്ക്ക് ഡീസല്‍ പതിപ്പുകള്‍ മാത്രമാണ് വിപണിയിലുള്ളതെന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ പെട്രോള്‍ പതിപ്പുകൂടിയുള്ള ഡസ്റ്ററിന് ആ അര്‍ത്ഥത്തില്‍ ഒരു മുന്‍തൂക്കം ലഭിക്കുന്നുണ്ടെന്നു പറയാം. എങ്കിലും പെട്രോള്‍ വാഹനങ്ങള്‍ക്ക് ഈയിടക്കാലത്ത് വന്നുപെട്ട വിപണിയിടിവും മഹീന്ദ്ര സ്കോര്‍പിയോയ്ക്കുള്ള ജനപ്രിയതയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഡസ്റ്ററിന് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

8 വേരിയന്‍റുകളിലായാണ് ഡസ്റ്റര്‍ വരുന്നത്. രണ്ട് പെട്രോള്‍ പതിപ്പും ആറ് ഡീസല്‍ പതിപ്പും. ഹൈ എന്‍ഡ് ഡീസല്‍ പതിപ്പിന് വില 11.29 ലക്ഷമാണ്. പെട്രോള്‍ ഉയര്‍ന്ന പതിപ്പ് 8.19 ലക്ഷത്തിന് ലഭിക്കും.

More from DriveSpark

Article Published On: Thursday, July 5, 2012, 16:08 [IST]
English summary
Renault India has launched the highly anticipated Duster SUV with a highly exciting price of Rs 7.19 lakhs. Here is a review of the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X