റോള്‍സ് റോയ്സ് ഫാന്‍റം സീരീസ് 2
റോള്‍സ് റോയ്സ് ഫാന്‍റം സീരീസ് 2 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 2003ല്‍ വിപണിയിലെത്തിയ ഫാന്‍റം മോഡലിന്‍റെ പുതുക്കിയ പതിപ്പാണിത്.
ആഡംബരത്തിന്‍റെ അങ്ങേത്തലയെന്ന് വിശേഷിപ്പിക്കാവുന്നതാണ് ഫാന്‍റം മോഡലുകളെ. നിരവധി പുതിയ സവിശേഷതകളുമായാണ് ഈ പുതിയ മോഡല്‍ നിരത്തിലെത്തുന്നത്.

റോള്‍സ് റോയ്സ് ഫാന്‍റം
ആഡംബരത്തിനൊരു ക്ലാസിക് നിര്‍വചനമാണ് റോള്‍സ് റോയ്സ്

സവിശേഷതകള്‍
പുതിയ എല്‍ഇഡി ഹെഡ്‍ലാമ്പുകള്‍, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, പുതിയ ഡ്രൈവര്‍ അസിസ്റ്റന്‍റ് സാങ്കേതികത, സാറ്റലൈറ്റ് നേവിഗേഷന്‍, ഫ്രണ്ട്-റിയര്‍-ടോപ് വ്യൂ കാമറകള്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ കൂടുതല്‍ മികവോടെ ഫാന്‍റം സീരീസ് 2ല്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു.

വില
4.6 കോടി രൂപയുടെ മുകളിലാണ് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്. റോള്‍സ് റോയ്സ് ഈ സംഗതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. നാട്ടുകാര്‍ മുഴുവന്‍ വിലയറിഞ്ഞതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നുവെച്ചോളൂ.

ഷോറൂം
ഇന്ത്യയില്‍ നിലവില്‍ മൂന്ന് ഷോറൂമുകളാണ് റോള്‍സ് റോയ്സിനുള്ളത്. ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണത്.ചണ്ഡിഗഢില്‍ പുതിയ ഷോറൂം ആരംഭിക്കാനുള്ള നീക്കത്തിലാണ് കമ്പനി ഇപ്പോള്‍.

മാന്ദ്യം
രാജ്യത്ത് റോള്‍ റോയ്സിന്‍റെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ കാര്യമായി നടന്നുവരികയാണ്. ഇക്കാര്യം ലോഞ്ച് വേളയില്‍ വികസ്വര വിപണികള്‍ക്കുള്ള റോള്‍സ് റോയ്സ് ജനറല്‍ മാനേജര്‍ ഹെര്‍ഫ്രീഡ് ഹസെനോള്‍ വ്യക്തമാക്കുകയും ചെയ്തു. ആഡംബര വിപണിയെ സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലെന്നും റോള്‍സ് റോയ്സ് ഇത്തരം സമ്മര്‍ദ്ദമൊന്നും നേരിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








