സ്കോഡ റാപിഡ് മുഖം മിനുക്കല്‍ സ്കെച്ചുകള്‍

സ്കോ‍ഡ റാപിഡ് ഒരു മുഖം മിനുക്കലിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് ഇന്ത്യയില്‍ റാപിഡ് എത്തിയത്. 6 ലക്ഷത്തിന്‍റെയും 9 ലക്ഷത്തിന്‍റെയും പരിധിയിലാണ് റാപിഡ് ലോഞ്ച് ചെയ്തത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യത്തില്‍ ഏറ്റവും പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്ന നയത്തിന്‍റെ ഭാഗമായി സ്കോ‍ഡ 2013ല്‍ റാപിഡിന്‍റെ ഒരു ഫേസ്‍ലിഫ്റ്റഡ് പതിപ്പ് വിപണിയിലെത്തിക്കും.

2013ല്‍ ഇറങ്ങാനിരിക്കുന്ന റാപിഡ് കാറിന്‍റെ സ്കെച്ചുകള്‍ സ്കോഡ പുറത്തു വിട്ടിരിക്കുന്നതാണ് പുതിയ വാര്‍ത്ത. യൂറോപ്യന്‍ വിപണിയിലാണ് കാര്‍ ആദ്യം ഇറങ്ങുക. ഈ വര്‍ഷം അവസാനത്തില്‍ തന്നെ അത് സംഭവിക്കും. ചൈനീസ് വിപണിയിലേക്ക് കാറെത്തുക അടുത്ത വര്‍ഷം ആദ്യത്തിലാണ്.

Skoda Rapid sketch

ഫോക്സ്‍വാഗണ്‍ പോളോയുടെ പ്ലാറ്റ്ഫോമിലാണ് റാപിഡ് എത്തുന്നത്. ഡീസലിലും പെട്രോളിലും കാര്‍ ലഭിക്കും. 2012 ഫ്രാങ്ക്ഫര്‍ട് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച മിഷന്‍ എല്‍ കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഇത് റാപിഡില്‍ വലിയ തോതില്‍ പ്രവര്‍ത്തിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാം.

എന്‍ജിനില്‍ മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇത് എപ്രകാരം എന്നത് സംബന്ധിച്ച് തിട്ടമൊന്നുമില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം പുറത്തുവിടാന്‍ കമ്പനി തയ്യാറല്ല.

Article Published On: Monday, June 11, 2012, 17:20 [IST]
English summary
Skoda revealed the sketches of the facelift concept of Rapid sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X