എസിയില്‍ പതിയിരിക്കുന്ന മരണം

ഇങ്ങനെ ഉറങ്ങുന്നതിനിടയ്ക്ക് ഓക്സിജന്‍ ലഭിക്കാതെ മരണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി വന്നിരുന്നു. ദുബൈയില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കാറുടമകള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരുമണിക്കൂറിനകം തന്നെ മരണം സംഭവിക്കാമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇത്തരത്തില്‍ മരണം സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. കാറിന്‍റെ എക്സോസ്റ്റിലുള്ള ഏതെങ്കിലും ലീക്കേജ് കാറിനകത്ത് അരിച്ചെത്തുന്നത് ഒരു കാരണമാകാം. ഇത് കാറില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അളവ് കൂട്ടുന്നു. കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ ശരീരത്തിനകത്തെത്തുന്നു.
പെട്ടെന്നാണ് ഇത്തരം മരണങ്ങള്‍ സംഭവിക്കുക.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എസിയാണെങ്കിലും കാറിനകത്തെ കാറ്റോട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ശരീരത്തെ ഗുരുതരമായി ബാധിക്കുന്നു. അകത്തേക്കും പുറത്തേക്കും കാറ്റ്വഴികള്‍ ഉണ്ടായിരുന്നാലും ഇത് പലപ്പോഴും പര്യാപ്തമാകാറില്ല എന്ന് വിദഗ്ധര്‍ പറയുന്നു. കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അധികരിക്കുന്ന അളവ് ജീവനെ അപകടത്തിലാക്കുന്നു.


Click it and Unblock the Notifications








