സിനിമാ പ്രൊജക്ടറുമായി സ്മാര്‍ട് കണ്‍സെപ്റ്റ്
ഡെയിംലറിന്‍റെ ഉപ ബ്രാന്‍ഡായ സ്മാര്‍ട് ചെറുകാര്‍ നിര്‍മാണത്തില്‍ ഒരു പുലിയാണ്. പുതിയ സാങ്കേതികതകളുടെ ഒരു പരീക്ഷണശാലയാണ് പലപ്പോഴും സ്മാര്‍ട്ട് വാഹനങ്ങള്‍. ചില രാജ്യങ്ങളിലെ പൊലീസ് സേനകള്‍ ഈ വാഹനത്തെ ഇടുങ്ങിയ വഴികളിലെ മികവുറ്റ നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
ഈ മാസം 29നാരംഭിക്കുന്ന പാരിസ് മോട്ടോര്‍ ഷോയില്‍ സ്മാര്‍ട് ഒരു ചെറു അത്ഭുതം അവതരിപ്പിക്കുന്നുണ്ട്. ഈ സ്പോര്‍ട്സ് യൂട്ടിലിറ്റി കൂപെയിലെ ആകര്‍ഷകമായ പ്രത്യേകതകളില്‍ ഒന്ന് കാറിന്‍റെ ബോണറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിനിമാ പ്രൊജക്ടറാണ്. ഈ സംവിധാനം ഉപയോഗിച്ച് വെള്ളച്ചുമര് കാണുന്ന എവിടെ വേണമെങ്കിലും വണ്ടി നിറുത്തി പടം കാണാവുന്നതാണ്.
സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ പ്രൊജക്ടര്‍ സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് എന്നാണ് ഈ കുഞ്ഞു കണ്‍സെപ്റ്റിന് പേര്. അസാധ്യമായ സൗന്ദര്യത്തോടൊപ്പം ഉന്നതമായ സാങ്കേതിക മികവും വാഹനം പേറുന്നു.ഉയര്‍ന്ന നിലവാരമുള്ള സ്പീക്കറുകളാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ശക്തിയേറിയ ബാറ്ററിയാണ് ഈ വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത.

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്

സിനിമാക്കാര്‍

സ്മാര്‍ട് ഫോര്‍സ്റ്റാര്‍സ് കണ്‍സെപ്റ്റ്



Click it and Unblock the Notifications








