സ്മാര്‍ട് കിടിലന്‍ കണ്‍സെപ്റ്റ് ഇന്ത്യയില്‍!

ന്യൂ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ പാര്‍ക്കില്‍ നടക്കുന്ന ഇന്തോ-ജര്‍മന്‍ അര്‍ബന്‍ മേളയില്‍ ബിഎഎസ്എഫും ഡൈംലറും ചേര്‍ന്ന് നിര്‍മിച്ച സ്മാര്‍ട് ഫോര്‍വിഷന്‍ കണ്‍സെപ്റ്റിന്‍റെ പ്രദര്‍ശനം നടക്കുന്നുണ്ട്. ഒക്ടോബര്‍ 26 മുതല്‍ അതായത് ഇന്ന് മുതലാണ് സംഭവം നടക്കുന്നത്.

കാര്‍ നിര്‍മാണത്തിനാവശ്യമായ പ്ലാസ്റ്റിക്സ്, ല്യൂബ്രിക്കന്‍റ്സ് തുടങ്ങിയവ വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ജര്‍മനിക്കാരനായ ബിഎഎസ്എഫ്. ഡൈംലറുമായി ഇവര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ വാഹനം 2011 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഫ്രാങ്ക്ഫര്‍ട് ഷോയ്ക്ക് ശേഷവും കമ്പനി ഈ കണ്‍സെപ്റ്റില്‍ ഒരുപാട് പണിയെടുത്തിരുന്നു. ഈ വാഹനത്തിന് അന്നുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളില്‍ കാര്യപ്പെട്ട മാറ്റം വന്നിട്ടുണ്ട് ഇപ്പോള്‍. പുതിയ ചില സാങ്കേതികതളും പരീക്ഷിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്‍റെ പ്രകടനത്തിലും കാര്യക്ഷമതയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്.

വളരെയേറെ ഭാരക്കുറവുള്ള ഈ കണ്‍സെപ്റ്റ് ഭാവിയില്‍ വാഹനലോകം ഏറ്റെടുക്കേണ്ട വെല്ലുവിളികളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നുണ്ട്. ജീവിതശൈലികളില്‍ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ ഇത് ദീര്‍ഘദര്‍ശനം ചെയ്യുന്നു.

ഊര്‍ജ്ജ കൈകാര്യത്തില്‍ വിപ്ലവകരമായ ദര്‍ശനങ്ങള്‍ ഈ വാഹനം മുന്നോട്ടുവെക്കുന്നു. സുതാര്യമായ ജൈവ സോളാര്‍ സെല്ലുകള്‍ വാഹനത്തിന്‍റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിരിക്കുന്നു.

എക്സ്റ്റീരിയറിലെ റിഫ്ലക്ടീവ് പ്രതലം വാഹനത്തിനകത്തെ കാലാവസ്ഥയെ സുഖകരമാക്കുന്നു. ഇത് പെയിന്‍റ് പ്രതലത്തിലെ ഊഷ്മാവിനെ 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയ്ക്കാന്‍ സഹായകമാകുകയും ഇന്‍റീരിയറില്‍ 4 ഡിഗ്രി സെന്‍റിഗ്രേഡിലേക്ക് എത്തിക്കാന്‍ ഹെല്‍പ്പുകയും ചെയ്യുന്നു.

സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്
സ്മാര്‍ട് കണ്‍സെപ്റ്റ്

More from DriveSpark

Article Published On: Friday, October 26, 2012, 13:26 [IST]
English summary
A concept car named Smart Forvision Concept, developed by BASF and Daimler has been unveiled in the Indo-German Urban Mela, New Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X