ശ്രീദേവി ഭര്‍ത്താവിന് സമ്മാനിച്ചത്
ഇംഗ്ലിഷ് വിംഗ്ലിഷിലെ തകര്‍പ്പന്‍ പ്രകടനം ശ്രീദേവിയുടെ തിരിച്ചുവരവ് വന്‍ ആഘോഷമാക്കിക്കളഞ്ഞു. കുറെ പ്രായം ചെന്ന സിനിമാപ്രേമികള്‍ തങ്ങളുടെ യൗവനം ഇപ്പോഴും കേടുപാടൊന്നും കൂടാതെ വെള്ളിത്തിരയില്‍ ഏതോ ഒരു ഫ്രഞ്ചുകാരനൊപ്പം ആടിത്തിമിര്‍ക്കുന്നത് കണ്ട് കോള്‍മയിര് കൊണ്ടു. തിയറ്ററില്‍ തൊട്ടടുത്തിരിക്കുന്ന, പ്രായം പത്തറുപത് പിന്നിട്ട ഭാര്യയ്ക്ക് പരിസരബോധരഹിതമായ ഒരു ചുംബനം കൈമാറി.
തന്‍റെ തിരിച്ചുവരവ് ഗംഭീരമായതില്‍ അതീവസന്തുഷ്ടയായിത്തീര്‍ന്ന ശ്രീദേവി, അത് തന്‍റെ ഭര്‍ത്താവുമായി പങ്കുവെക്കുകയുണ്ടായി. ഒപു പോഷെ കായേന്‍ എസ്‍യുവി വാങ്ങി ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന് നല്‍കിയാണ് ശ്രീദേവി തന്‍റെ ആഹ്ലാദം അറിയിച്ചത്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം കായേന്‍ ഡീസലാണ് ശ്രീദേവി വാങ്ങിയിട്ടുള്ളത്. 65 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ശ്രീദേവിയുടെ കായേനിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന നൂറാമത്തെ കായേന്‍ ആകുന്നു ഇത്.

ഒരു 3 ലിറ്റര്‍ എന്‍ജിനാണ് കായേനിനെ പായിക്കുന്നത്. 245 കുതിരകളുടെ ശേഷി ഈ എന്‍ജിനുണ്ട്. 550 എന്‍എം ചക്രവീര്യവും വാഹനം പുറത്തെടുക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റോപ് സാങ്കേതികത ഈ വാഹനത്തിനുള്ളത് ഇന്‍ധനം കത്തുന്നത് കുറയ്ക്കുന്നു.

220 കിലോമീറ്റര്‍ വേഗതയില്‍ വരെ പായാന്‍ പോഷെ കായേനിന് സാധിക്കും.

എന്‍ജിനുമായി ഒരു ടിപ്ട്രോണിക് 8 സ്പീഡ് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

അത്യാവശ്യം വലിപ്പമുള്ള കാറാണിത്. 4846 എംഎം നീളമുണ്ട്. 1939 വീതിയും. 1705 എംഎം ഉയരവും വാഹനത്തിനുണ്ട്. മൊത്തം ഭാരം 2175 കിലോ.

ഇത്രേം വലിയ വണ്ടിക്ക് വലിയ മൈലേജൊന്നും ഒരാളും പ്രതീക്ഷിക്കില്ല. പക്ഷെ, ഭര്‍ത്താവിനെ മുടിപ്പിക്കുക എന്ന ഒരുദ്ദേശ്യം ഏതായാലും ശ്രീദേവിക്കില്ല. 13 കിമി മൈലേജ് ഈ വണ്ടി തരുന്നുണ്ട്!

അന്തംവിട്ട സൗകര്യങ്ങളാണ് ഉള്ളിലേക്ക് കയറിയാല്‍ കാണാനാവുക. ദീര്‍ഘദൂരയാത്രകള്‍ക്ക് കായേന്‍ ഒരു കിടു സാധനമാണ്.

പോഷെയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണ് കായേന്‍ എന്നറിയുക. പെട്രോളിലും ഡീസലിലും വണ്ടി വാങ്ങാന്‍ കിട്ടും.

അഞ്ച് വേരിയന്‍റുകളില്‍ വണ്ടി വരുന്നു. ഇതില്‍ നാലും പെട്രോള്‍ പതിപ്പുകളാണ്. ഡീസല്‍ പതിപ്പാണ് ഏറ്റവും വിലകുറഞ്ഞത്. 65 ലക്ഷം രൂപ. ഏറ്റവും വിലകൂടിയ പതിപ്പിന് ചെലവാക്കേണ്ടത് 1.28 കോടി രൂഫാ!


Click it and Unblock the Notifications








