ഒടുവില്‍ സാങ്‍യോങ് റക്സ്റ്റണ്‍ വന്നു!!
അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിക്കുക തന്നെയായിരുന്നു ഓട്ടോ പ്രണയികള്‍. തന്‍റെ കുലീനയായ പ്രണയിനി നടന്നുവരാറുള്ള വഴിയിലേക്ക് കണ്ണ് നട്ട്, അരികത്തായി വളര്‍ന്നു നില്‍ക്കുന്ന ചൊറിയണത്തിന്‍റെ ഇല പറിച്ചെടുത്ത് പതുക്കെ ചവച്ച് കലുങ്കില്‍ കാത്തിരിക്കുന്ന ആ കാമുകനില്ലേ? അതുപോലെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ആ ഇരിപ്പ്. കാത്തിരുന്ന് കാത്തിരുന്ന് ചന്തിയില്‍ തഴമ്പ് വന്നവനെ ശ്രദ്ധിക്കാതെ കാമുകി നടന്നുപോകുമ്പോഴും പ്രസ്തുത കാമുകന്‍ നിരാശനാകുന്നില്ല. 'ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം!!' പിന്നാലെ വരുന്ന മാരുതി 800ല്‍ കയറി അവന്‍ സ്ഥലം കാലിയാക്കുന്നു.
17 ലക്ഷത്തില്‍ വില തുടങ്ങുന്ന സാങ്‍യോങ് റക്സ്റ്റണ്‍ ഇന്നാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 2011 ഫെബ്രുവരിയില്‍ മഹീന്ദ്ര, സാങ്‍യോങ്ങിനെ ഏറ്റെടുത്തതു മുതല്‍ റക്സ്റ്റണ്‍ എന്ന കൊറിയന്‍ എസ് യു വിക്കായി കാത്തിരിപ്പാണ് ഓട്ടോപ്രണയികള്‍.
റക്സ്സ്റ്റണ്‍ മൂന്നാം തലമുറ പതിപ്പാണ് ഇന്ത്യയില്‍ ലോഞ്ചിയിരിക്കുന്നത്. ഡീസല്‍ പതിപ്പ് മാത്രമാണ് ഈ വാഹനത്തിനുള്ളത്. രണ്ട് വേരിയന്‍റുകളില്‍ വാഹനം ലഭ്യമാണ്. ആര്‍എക്സ്5 വേരിയന്‍റ് മാന്വലിലാണ് വരുന്നത്. ആര്‍എക്സ്7 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.

സാങ്‍യോങ് റക്സ്റ്റണ്‍
2.7 ലിറ്റര്‍ 5 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സാങ്‍യോങ് റക്സ്റ്റണിനുള്ളത്. രണ്ട് വേരിയന്‍റുകളില്‍ വരുന്നു.

സാങ്‍യോങ് റക്സ്റ്റണ്‍
4000 ആര്‍പിഎമ്മില്‍ വെകിളിയുടെ ഉച്ചത്തിലെത്തുന്ന 162 കുതിരകളെയാണ് ആര്‍എക്സ്5 പതിപ്പില്‍ എന്‍ജിനില്‍ സാങ്‍യോങ് ഒളിപ്പിച്ചിരിക്കുന്നത്. ആര്‍എക്സ്7ല്‍ 184 കുതിരകള്‍ ചിനയ്ക്കുന്നു, 4000 ആര്‍പിഎമ്മില്‍.

സാങ്‍യോങ് റക്സ്റ്റണ്‍
5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ആര്‍എക്സ്5ല്‍ ഉള്ളത്. 17.67 ലക്ഷം രൂപയാണ് വില. ആര്‍എക്സ്7 ഇട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പ് 19.67 ലക്ഷത്തില്‍ വില കണ്ടിരിക്കുന്നു.

സാങ്‍യോങ് റക്സ്റ്റണ്‍
റക്സ്റ്റണിനകത്ത് ഡ്യുവല്‍ ടോണ്‍ ബ്ലാക് ആന്‍ഡ് ബീജ് നിറങ്ങള്‍ ഇന്‍റീരിയര്‍ ആഡംബരത്തിന് മിഴിവ് കൂട്ടുന്നു. മികച്ച് ലതര്‍ അപ്‍ഹോള്‍സ്റ്ററിയാണ് അകത്തുപയോഗിച്ചിരിക്കുന്നത്.

സാങ്‍യോങ് റക്സ്റ്റണ്‍
പരുന്തിന്‍റെ കണ്ണുകളെ ആധാരമാക്കി ഡിസൈന്‍ ചെയ്ത പ്രൊജക്ടര്‍ ഹെഡ്‍ലാമ്പുകള്‍ കിടു ആയിട്ടുണ്ട്.

സാങ്‍യോങ് റക്സ്റ്റണ്‍
റക്സ്റ്റണ്‍ ആര്‍എക്സ്7 എസ്‍യുവി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു. ഈ വേരിയന്‍റ് ഓള്‍ വീല്‍ ഡ്രൈവ് ആണ്. ആര്‍5 മാന്വല്‍ വേരിയന്‍റും ഫോര്‍ വീല്‍ ഡ്രൈവാണ്.

സാങ്‍യോങ് റക്സ്റ്റണ്‍
ആര്‍എക്സ്5 പതിപ്പ് 12.4 കിമി മൈലേജ് വാഗ്ദാനം ചെയ്യുമ്പോള്‍ ആര്‍എക്സ്7 പതിപ്പ് 11.18 കിമി മൈലേജ് നല്‍കുന്നു.
സ്റ്റെയ്ന്‍ വൈറ്റ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, വോല്‍ക്കാനോ ബ്ലാക്, ഒപ്യൂലന്‍റ് പര്‍പ്ള്‍ എന്നീ നിറങ്ങളില്‍ റക്സ്റ്റണ്‍ ലഭിക്കും.

സാങ്‍യോങ് റക്സ്റ്റണ്‍
ആര്‍എക്സ്5 എസ്‍യുവി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം പിടിക്കുന്നു. ആര്‍എക്സ്7 194 കിമിയും.


Click it and Unblock the Notifications








