സുസുക്കി ജിംമ്നി 2013 ലോഞ്ച് ചെയ്തു
സുസുക്കി ജിംമ്‍നി കോംപാക്ട് എസ്‍യുവിയുടെ 2013 പതിപ്പ് വിപണിയിലെത്തി. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും സാരമായ മാറ്റങ്ങളോടെ വരുന്ന ഈ എസ്‍യുവി ആധുനികത ഭാവുകത്വത്തെ മുഖച്ഛായയില്‍ പേറുന്നതായി നിസ്സംശയം പറയാം. ചെറു എസ്‍യുവിയുടെ ചുറുചുറുക്ക് കൈവിടാതിരിക്കാന്‍ ഡിസൈനര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ട്
റീഡിസൈന്‍ ചെയ്ത ഫ്രണ്ട് ബംബര്‍, ഗ്രില്‍, ബോണറ്റ് എന്നിവ വാഹനത്തിന് പുതിയ ഭംഗികള്‍ നല്‍കിയിരിക്കുന്നു.
മെറ്റാലിക് നിറങ്ങളില്‍ കാര്‍ ലഭ്യമാക്കുന്നുണ്ട്. ഇത് ഓപ്ഷണല്‍ ആണ്. പുതിയ ഡിസൈനിലുള്ള ബോണറ്റ് വാഹനത്തിന്‍റെ ശ്വസനം കൂടുതല്‍ എളുപ്പമാക്കുന്നു. എന്‍ജിന്‍ തണുപ്പിക്കാന്‍ ഇത് ധാരാളം.
1.6 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഇത് 85 കുതിരകളുടെ ശേഷി പ്രദാനം ചെയ്യുന്നു.81 ആണ് ചക്രവീര്യം.
ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ കോംപാക്ട് എസ്‍യുവിയായ മാരുതി സുസുക്കി ജിപ്സി തന്‍റെ വിപണിയിടെ ചുരുക്കിയതിനെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന ഇടത്തിലേക്ക് ഇന്ന് നിരവധി പേര്‍ ഇരച്ചുകയറുകയാണ്. സുസുക്കി ജിംമിനിയുടെ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ എസ്‍യുവി പ്രണയികളില്‍ ആവേശമുയര്‍ത്തുന്നുണ്ട്. ജിപ്സിക്ക് പകരക്കാരനായി ജിംമ്നി വന്നെത്തുമോ? കാത്തിരുന്നു കാണേണ്ട കാര്യമാണ്.
















Click it and Unblock the Notifications








