സുസുക്കി ജിംമ്നി ചൈനയില്‍ ലോഞ്ച് ചെയ്തു
കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കിയുടെ സ്റ്റാളില്‍ സുസുക്കി ജിംമ്‍നി മിനി എസ്‍യുവി പ്രദര്‍ശിപ്പിച്ചിരുന്നു. രാജ്യത്ത് എസ്‍യുവി വിപണിയില്‍ മാരുതിക്ക് ഇടപാടുകള്‍ ഒന്നുമില്ല എന്നുതന്നെ പറയാം. മുമ്പ് വിപണിയിലുണ്ടായിരുന്ന ജിപ്സി ഇന്ന് മിലിട്ടറി ആവശ്യങ്ങള്‍ക്ക് മാത്രമായാണ് നിര്‍മിക്കുന്നത്. ഇക്കാരണങ്ങളാല്‍ ജിംമ്‍നിയുമായുള്ള മാരുതി സുസുക്കിയുടെ എസ്‍യുവി വിപണിപ്രവേശം ഉടനെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ മാരുതി ആദ്യം ചെയ്തത് ഒരു എംയുവിയുമായി വിപണിയിലെത്തുകയാണ്. മാരുതി എര്‍റ്റിഗ എന്ന പ്രസ്തുത വാഹനം വലിയ തോതിലുള്ള ചലനങ്ങള്‍ വിപണിയില്‍ സൃഷ്ടിച്ചുകഴിഞ്ഞു.

പുതിയ വാര്‍ത്തകള്‍ പറയുന്നത്, ജിംമ്നിയുടെ ചൈനീസ് മുഖംമിനുക്കലിനെ കുറിച്ചാണ്. മുഖം മിനുക്കിയ എസ്‍യുവി ചൈനയില്‍ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഏതാണ്ട് ജിപ്സിയുടെ രൂപഭാവങ്ങള്‍ തന്നെയാണ് ജിംമ്‍നിക്കുമുള്ളത്. ഇന്ത്യയിലെ എസ്‍യുവി രംഗത്തെ മാരുതിയുടെ അടുത്ത സാന്നിധ്യം ജിംമ്നിയായിരിക്കും എന്നൂഹുക്കുവാന്‍ ഈ മുഖംമിനുക്കല്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
12.2 ലക്ഷത്തിനും 13.6 ലക്ഷത്തിനും ഇടയിലാണ് ജിംമ്‍നിയുടെ ചൈനീസ് വിലനിലവാരം. 1.3 ലിറ്റര്‍ എന്‍ജിനാണ് ജിംമ്‍നിക്കുള്ളത്. 85 കുതിരകളുടെ ശേഷിയും 110 എന്‍എം ടോര്‍ക്കും വാഹനം പകരുന്നു.
നിലവില്‍ താര്‍ എന്ന ഒറ്റയാന്‍ ചെറു ഓഫ് റോഡ് മേഖലയെ ഭരിക്കുകയാണെന്നു പറയാം. താറിന്‍റെ കൊടും പരുക്കന്‍ മുഖഭാവം ഇഷ്ടപ്പെടാത്തവര്‍ക്ക് പുതിയ എസ് യു വി ഒരു ആശ്വാസമായിരിക്കും. ചെറു എസ് യു വി വിഭാഗത്തില്‍ നിലപാടുറപ്പിച്ച പ്രീമിയര്‍ റിയോയ്ക്ക് എന്തുകൊണ്ടോ വേണ്ടത്ര വിപണിപിടിത്തം ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








