ടാറ്റ നാനോ സിഎന്‍ജി ദീപാവലിക്ക്?
ഇത്തവണത്തെ പ്രധാന ദീപാവലി സംഭവങ്ങളിലൊന്ന് ടാറ്റ നാനോ സിഎന്‍ജിയുടെ വരവായിരിക്കും. വന്‍ സംഭവമായി വന്ന് വിപണിയില്‍ ഇടം പിടിച്ചുവെങ്കിലും ഉദ്ദേശിച്ചത്ര വിജയമൊന്നുമായിരുന്നില്ല ഈ വാഹനം.
എങ്കിലും ഉപഭോക്തൃസൗഹൃദം ഇനിയും വര്‍ധിപ്പിച്ചാല്‍ വാഹനത്തിന് വിപണിയില്‍ ഭാവിയുണ്ടെന്ന് ടാറ്റ കണക്കുകൂട്ടുന്നു. ദീപാവലിക്കാണ് ടാറ്റ നാനോയുടെ സിഎന്‍ജി പതിപ്പ് വരുന്നത് എന്ന് ഊഹങ്ങളുണ്ട്. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ പലയിടങ്ങളില്‍ വാഹനത്തെ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ടാറ്റ നാനോ സിഎന്‍ജി
2012 ദില്ലി ഓട്ടോ എക്സ്പോയിലാണ് ടാറ്റ നാനോ സിഎന്‍ജി പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇതുകൂടാതെ ഒരു ഡീസല്‍ പതിപ്പുകൂടി വാഹനത്തിന് ലഭിക്കും എന്നാണ് അറിയുന്നത്. എന്നാല്‍ ഇതെക്കുറിച്ച് ടാറ്റ എന്തെങ്കിലും ഉരിയാടിയിട്ട് കുറച്ചായി.

ടെസ്റ്റിംഗ്
നാനോ സിഎന്‍ജി പതിപ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നത് ഓട്ടോമൊബൈല്‍ പപ്പരാസികളാല്‍ പിടിക്കപ്പെട്ടിരുന്നു.

ഇന്ധനം
ഈ കാര്‍ ഒറ്റ ഇന്ധനവുമായല്ല വരിക എന്നത് വ്യക്തമാണല്ലോ. ഒരു പെട്രോള്‍ എന്‍ജിന്‍ കൂടിയുണ്ടായിരിക്കും. ഇന്ത്യയിലെ ചില മെട്രോ നഗരങ്ങളില്‍(ദില്ലി - എന്‍സിആര്‍, മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന) മാത്രമാണ് സിഎന്‍ജി ഇന്ധനം ലഭ്യമായിട്ടുള്ളത്.

എന്‍ജിന്‍
650 സിസി എന്‍ജിനായിരിക്കും ഈ വാഹനത്തിനുണ്ടായിരിക്കും. നിലവിലുള്ള അതേ എന്‍ജിനായിരിക്കുമെങ്കിലും പവര്‍ ഇത്തിരി കുറവായിരിക്കും. റണ്ണിംഗ് കോസ്റ്റ് കുറയും എന്നതാണ് മെച്ചം.

ദീപാവലി
ദീപാവലിക്ക് വരുമെന്ന് ഊഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ടാറ്റ ഒന്നും വിട്ടുപറഞ്ഞിട്ടില്ലപുതിയ വാഹനം തീര്‍ച്ചയായും നാനോയുടെ വില്‍പനയില്‍ കാര്യമായ മാറ്റമുണ്ടാക്കും എന്ന് അനുമാനിക്കാം.


Click it and Unblock the Notifications








