ടാറ്റ മാന്‍സ ക്ലബ് ക്ലാസ്
അത്ര നല്ല കാലമല്ല ടാറ്റയ്ക്കിത്. കമ്പനിയുടെ വില്‍പനക്കണക്കുകള്‍ ആരെയും സങ്കടപരതന്ത്രരാക്കും. കഴിഞ്ഞ മാസത്തെ വില്‍പനാ റിപ്പോര്‍ട്ട് പ്രകാരം 46 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്.
എന്തായാലും ഇങ്ങനെ മുമ്പോട്ടു പോകാന്‍ ടാറ്റ ഉദ്ദേശിക്കുന്നില്ല. കൈയിലുള്ള സകല മോഡലുകള്‍ക്കും പുതിയ മോഡലുകളിറക്കിയോ, മുഖം മിനുക്കല്‍ നടത്തിയോ നടപ്പ് ഉത്സവ സീസണ്‍ കിടു ആക്കാനാണ് നീക്കം. ടാറ്റ മാന്‍സ ക്ലബ് ക്ലാസ് വിപണിയിലെത്തുന്നത് ഈ നയത്തിന്‍റെ ഭാഗമായാണ്.

ടാറ്റ മാന്‍സ ക്ലബ് ക്ലാസ്
ടച്ച്‍സ്ക്രീന്‍ മള്‍ടിമീഡിയ നേവിഗേഷന്‍, ഓട്ടോ ക്ലൈമറ്റ് എസി, ഇറ്റാലിയന്‍ ലതര്‍ അപ്‍ഹോള്‍സ്റ്ററി, പുതിയ ഡിസൈനിലുള്ള 8 സ്പോക് അലോയ് വീലുകള്‍, കൂടുതല്‍ ക്രോം സാന്നിധ്യം തുടങ്ങിയ പുതു സവിശേഷതകള്‍ ഈ വാഹനത്തില്‍ കാണാം.

ടാറ്റ മാന്‍സ ക്ലബ് ക്ലാസ്
വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പ്രകാരം ഒക്ടോബര്‍ 3 ആണ് മാന്‍സ ക്ലബ് ക്ലാസ് എത്തിച്ചേരേണ്ട ദിനം. വലിയ ബഹളങ്ങളില്ലാതെ വാഹനം വിപണിയിലെത്തുമെന്നതിനാല്‍ നേരിട്ട് ഡിലര്‍ഷിപ്പുകളുമായി ബന്ധപ്പെടുന്നതായിരിക്കും ഉചിതം.

നാല് പതിപ്പുകളിലാണ് മാന്‍സ ക്ലബ് ക്ലാസ് എത്തുക. ഇറ്റാലിയന്‍ ലതര്‍ അപ്ഹോള്‍സ്റ്ററി വാഹനത്തില്‍ ഉപയോഗിക്കും

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ആദ്യമായി മാന്‍സയില്‍ അവതരിപ്പിക്കുന്നു. ഇത് ഉയര്‍ന്ന രണ്ട് വേരിയന്‍രുകളില്‍ ലഭ്യമാകും.


Click it and Unblock the Notifications








