ടാറ്റ സഫാരി സ്റ്റോം ലോഞ്ചി: ചിത്രങ്ങള്‍
ടാറ്റ സഫാരി സ്റ്റോം എസ്‍യുവി ലോഞ്ച് ചെയ്തു. 9.9 ലക്ഷത്തിലാണ് വില തുടങ്ങുന്നത്.
കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ ടാറ്റ സഫാരി സ്റ്റോം പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവുമധികം ആകാംക്ഷയോടെ ഉപഭോക്താക്കള്‍ നോക്കിക്കൊണ്ടിരുന്ന വാഹനങ്ങളിലൊന്നാണ് ഈ എസ്‍യുവി.
ഒരു ഇന്ത്യന്‍ നിര്‍മാതാവിന്‍റെ ആദ്യത്തെ ക്രോസ്സോവറായ ടാറ്റ ആര്യയുടെ സമാന പ്ലാറ്റ്ഫോമിലാണ് സഫാരി വരുന്നത്. ഗ്രില്ലില്‍ അടക്കം വരുത്തിയിട്ടുള്ള ചില മാറ്റങ്ങള്‍ സഫാരിയുടെ മുഖച്ഛായയില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും നിലവിലുള്ളതില്‍ നിന്ന് കാര്യമായ വ്യതിചലനം ഡിസൈനില്‍ സംഭവിച്ചിട്ടില്ല. എതിരാളികളെന്ന് വിളിക്കാവുന്ന മഹീന്ദ്ര സ്കോര്‍പിയോ, റിനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളെ മറികടക്കുന്ന തരത്തില്‍ അപ്‍ഗ്രേഡ് വാഹനത്തിന് ലഭിച്ചിട്ടുണ്ട്.
വിലകള്‍
4X2 എല്‍എക്സ് വേരിയന്‍റ് 9.95 ലക്ഷം
4X2 ഇഎക്സ് വേരിയന്‍റ് 10.77 ലക്ഷം
4X2 വിഎക്സ് വേരിയന്‍റ് 12.37 ലക്ഷം
4x4 വിഎക്സ് വേരിയന്‍റ് 13.66 ലക്ഷം


















Click it and Unblock the Notifications








