ഒക്ടോബറില്‍ വരുന്ന വണ്ടികള്‍

വണ്ടികളുടെ ആഘോഷകാലം അടുത്തു കഴിഞ്ഞു. ആകര്‍ഷകമായ ഡിസ്കൗണ്ടുകളും മറ്റ് വാഗ്ദാനങ്ങളും നല്‍കി ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് കാര്‍ നിര്‍മാതാക്കള്‍.

ഫെസ്റ്റിവ് സീസണില്‍ പുതിയ കാറുകള്‍ ലോഞ്ച് ചെയ്ത് സാഹചര്യത്തിന്‍റെ അനുകൂലാവസ്ഥ പരമാവധി മുതലെടുക്കാനും കമ്പനികള്‍ ശ്രമിച്ചുകൊണ്ടിരിക്കും. നിരവധി ലോഞ്ചുകള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. ചില പ്രധാനപ്പെട്ട വിപണിപ്രവേശങ്ങള്‍ ഇനിയും നടക്കേണ്ടതായിട്ടാണുള്ളത്. അവ ഇവിടെ കാണാം.

മാരുതി ആള്‍ട്ടോ 800

ആദ്യം പറയേണ്ടത് മാരുതി ആള്‍ട്ടോ 800നെക്കുറിച്ചു തന്നെ. ഉപഭോക്താക്കള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാറുകളില്‍ ഏറ്റവും മുമ്പില്‍. ഈയിടെ പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം ഈ ഹാച്ച്ബാക്ക് 22.74 കിമി മൈലേജ് നല്‍കും. സിഎന്‍ജി പതിപ്പും ഒപ്പം തന്നെ വിപണിയിലെത്തും.

ലോഞ്ച് തീയതി ഒക്ടോബര്‍ 16. വില 2.5 ലക്ഷത്തിനും 3.5 ലക്ഷത്തിനും ഇടയില്‍.

സാങ്‍യോങ് റക്സ്റ്റണ്‍

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ കാര്‍ നിര്‍മാതാവ് സാങ്‍യോങ്ങിന്‍റെ ആദ്യത്തെ വിപണി പ്രവേശവും ഈ മാസം തന്നെ നടക്കും. റക്സ്റ്റണ്‍ എസ്‍യുവിയാണ് ഇന്ത്യയില്‍ ഈ മാസം എത്തുക. ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജീറോ എന്നീ പ്രീമിയം വാഹനങ്ങളുമായി ഏറ്റുമുട്ടുന്ന ഈ വാഹനം ഒക്ടോബര്‍ 17ന് ലോഞ്ച് ചെയ്യും.

വില 18 ലക്ഷം മുതല്‍ 25 ലക്ഷം വരെ.

ഷെവര്‍ലെ സ്പാര്‍ക്

ഷെവര്‍ലെ സ്പാര്‍ക് എന്ന കുഞ്ഞുസുന്ദരി മുഖം മിനുക്കി എത്താന്‍ പോകുന്നത് ഈ മാസത്തിലാണ്. ഒക്ടോബര്‍ 15ന് തന്നെ വാഹനം വിപണിയിലെത്തും.

ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക്

ഹാച്ച്ബാക്ക് വിഭാഗത്തിലെ 'ചെറിയ അല്‍ഭുതം' ബ്രിയോ സെഗ്മെന്‍റിലാദ്യമായി ഓട്ടോമാറ്റിക്കില്‍ വരുന്നു. 5 സ്പീഡ് ട്രാന്‍സ്മിഷനായിരിക്കും ഘടിപ്പിക്കുക. മാന്വല്‍ വേരിയന്‍റിനെക്കാള്‍ 60000 രൂപയോളം ഉയര്‍ന്ന നിലയിലായിരിക്കും വില. ഈ മാസം അവസാനത്തില്‍ ലോഞ്ച് പ്രതീക്ഷിക്കുന്നു.

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരിയുടെ പുതിയ പതിപ്പായ സ്റ്റോം ഈ മാസം എത്തിച്ചേരും. രൂപഭാവങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒക്ടോബര്‍ 17ന് ലോഞ്ച് നടക്കും. 8 മുതല്‍ 10 ലക്ഷം വരെ വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, October 6, 2012, 14:00 [IST]
English summary
The festive season is around the corner and car manufacturers are gearing up to delight the consumers with new launches.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X