ടൊയോട്ട കാമ്രി ലോഞ്ച് ചെയ്തു
ടൊയോട്ട കാമ്രിയുടെ 2012 പതിപ്പ് വിപണിയിലെത്തി. പുതുക്കിയ പതിപ്പ് ടൊയോട്ടയുടെ ബങ്കളുരു പ്ലാന്‍റിലാണ് കാമ്രിയുടെ നിര്‍മാണം. ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് മാനേജിംഗ് കോഡിനേറ്റര്‍ നൊബായുകി ടാകെമുറയാണ് ബങ്കളുരുവില്‍ ഇന്ന് നടന്ന ചടങ്ങില്‍ വാഹനം അവതരിപ്പിച്ചത്.
23.8 ലക്ഷം രൂപയിലാണ് കാമ്രി വരുന്നത്. 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ 16 വാള്‍വ് എന്‍ജിനാണ് വാഹനത്തിന് പിടിപ്പിച്ചിരിക്കുന്നത്. 6000 ആര്‍പിഎമ്മില്‍ 178 കുതിരകളുടെ ശേഷി പകരാന്‍ എന്‍ജിന് കഴിയുന്നു. 4100 ആര്‍പിഎമ്മില്‍ 233 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കാമ്രിക്കുള്ളത്. 12.98 കിലോമീറ്റര്‍ മൈലേജ് പകരാന്‍ എന്‍ജിന് സാധിക്കുമെന്ന് എആര്‍എഐ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. ഓണ്‍റോഡ് മൈലേജ് 10 കിമി കണ്ട് ലഭിക്കേണ്ടതാണ്. ഈ മൈലേജ് ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ച് ആലോചിക്കാന്‍ പറ്റാത്തതാണെങ്കിലും കാമ്രി അതിനെ കണക്കിലെടുക്കുന്നില്ല എന്നത് വ്യക്തമാണ്. 40 വയസ്സിനു മുകളിലുള്ള ഉപഭോക്താക്കളെയാണ് കാമ്രി ലക്ഷ്യം വെക്കുന്നതെന്ന് ടൊയോട്ട അറിയിക്കുന്നു.
പുതിയ കാമ്രി ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ബങ്കളുരു പ്ലാന്‍റില്‍ വെച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുക. പ്രാദേശികമായി നിര്‍മിക്കുന്ന ഘടകഭാഗങ്ങള്‍ വെറും 10 ശതമാനം മാത്രമേ വരൂ. ഇതില്‍ അടുത്ത കാലത്തൊന്നും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുല്ലെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. കാമ്രിയുടെ അസംബ്ലി ലൈനിനായി 18 കോടി രൂപ കമ്പനി നിക്ഷേപിച്ചിരുന്നു.
സ്കോ സൂപ്പര്‍ബ് (18 - 25.2 ലക്ഷം), ഹോണ്ട അക്കോര്‍ഡ് (20.28 - 27.37 ലക്ഷം), നിസ്സാന്‍ ടീന (21 - 25.4 ലക്ഷം) എന്നിവരാണ് ടൊയോട്ടയുടെ പ്രീമിയം കാര്‍ വിഭാഗത്തിലെ എതിരാളികള്‍


Click it and Unblock the Notifications








