ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ്
ടൊയോട്ട ഇന്നോവയ്ക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി. ടൊയോട്ട ഇന്നോവ എയ്റോ എന്ന് പേരിട്ടിട്ടുള്ള ഈ വാഹനത്തിന്‍റെ 1200 എഡിഷനുകള്‍ മാത്രമാണ് വിപണിയിലെത്തിക്കുന്നത്.
ഡിസംബര്‍ മാസം അവസാനം വരെ മാത്രമേ ഈ എഡിഷന്‍ വില്‍പനയിലുണ്ടാവൂ എന്നുകൂടി അറിയുക.

പതിപ്പുകള്‍
ഇന്നോവ എയ്റോ 7 സീറ്ററായും 8 സീറ്ററായും വരുന്നു. നിലവിലുള്ള ജിഎക്സ് ഗ്രേഡ് പ്ലാറ്റ്ഫോമില്‍ തന്നെയാണ് എയ്റോ നിലപാടെടുത്തിരിക്കുന്നത്. യൂറോ 3, യൂറോ 4 കരിമ്പുകച്ചട്ടം പാലിക്കുന്ന പതിപ്പുകള്‍ എയ്റോയ്ക്കുണ്ട്.

നിറങ്ങള്‍
രണ്ട് പുതിയ നിറങ്ങളിലാണ് എയ്റോ എഡിഷന്‍ ലഭ്യമായിട്ടുള്ളത്. സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മൈക മെറ്റാലിക് എന്നിവയാണവ. ഡ്വുവല്‍ ടോണ്‍ ഫ്രണ്ട് ബംബര്‍ സ്പോയ്‍ലര്‍ ഈ വാഹനത്തിന് സ്പോര്‍ടി സൗന്ദര്യം പകര്‍ന്നു നല്‍കിയിരിക്കുന്നു.

സ്പോയ്‍ലര്‍
പുതിയ റിയര്‍ ബംബര്‍ സ്പോയ്‍ലറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ ചലനാത്മകഭംഗി വര്‍ധിപ്പിക്കുവാന്‍ പുതിയ റൂഫ് സ്പോയ്‍ലറുകള്‍ക്ക് കഴിയുന്നുണ്ട്.

വില
വാഹനത്തിന്‍റെ വില 12,25,677 മൂതല്‍ 12,30,207 വരെയാണ്. ദില്ലി എക്സ്ഷോറൂം വിലയാണ് നല്‍കിയിട്ടുള്ളത്. പുതിയ വാഹനത്തില്‍ എയ്റോ എംബ്ലം പതിച്ചിരിക്കും.

മത്സരം
നിസ്സാന്‍ ഇവാലിയയുടെ ലോഞ്ച് നടന്നത് കഴിഞ്ഞ ദിവസമാണ്. ഇതുകൂടാതെ എംപിവി വിപണിയെ സമ്പന്നമാക്കാന്‍ നിരവധി കമ്പനികള്‍ തയ്യാറെടുത്തുവരികയാണ്. മത്സരം വര്‍ധിക്കുന്നത് തിരിച്ചറിഞ്ഞതാണോ പുതിയ ഇന്നോവ എഡിഷന് കാരണം. മാരുതി എര്‍റ്റിഗയുമായി നേരിട്ട് മത്സരമുണ്ടെന്ന് പറയാനാവില്ലെങ്കിലും ഇന്നോവയെ അത് ബാധിക്കാതിരിക്കുന്നില്ല.


Click it and Unblock the Notifications








