ടൊയോട്ട ആള്‍ടിസ്, കാമ്രി തിരിച്ചുവിളിക്കുന്നു
ജപ്പാന്‍ കാര്‍ നിര്‍മാതാവായ ടൊയോട്ടയുടെ കൊറോള ആള്‍ടിസ്, കാമ്രി എന്നീ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഏതാണ്ട് 8700 വാഹനങ്ങളാണ് ടൊയോട്ട തിരിച്ചുവിളിക്കുക. പവര്‍ വിന്‍ഡോയുടെ മാസ്റ്റര്‍ സ്വിച്ച് പരിശോധനയാണ് ഈ തിരിച്ചുവിളിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. 2008 ജൂലൈ 30നും ഡിസംബറിനും വില്‍പന നടത്തിയ കൊറോള ആള്‍ടിസും 2006 സെപ്തംബര്‍ 1നും ജൂലൈ 31നും ഇടയില്‍ വില്‍പന നടത്തിയ കാമ്രിയുമാണ് തിരിച്ചുവിളിക്കുന്നവ.
പ്രസ്തുത കാലയളവില്‍ വിറ്റ വാഹനങ്ങളില്‍ ചിലതില്‍ പവര്‍ വിന്‍ഡോ സ്വിച്ച് പ്രവര്‍ത്തിക്കാത്തതായി കണ്ടെത്തിയെന്ന് ടൊയോട്ടയുടെ പ്രസ്താവന വ്യക്തമാക്കി.

നവംബര്‍ മാസം മുതല്‍ ടൊയോട്ടയുടെ അംഗീകൃത ഡീലര്‍മാര്‍ വഴി തിരിച്ചുവിളി പ്രചാരണം നടത്തും. വാഹനങ്ങളുടെ ഉപഭോക്താക്കളെ കത്ത് വഴിയോ ഫോണ്‍ വഴിയോ ഡീലര്‍മാര്‍ ബന്ധപ്പെടും.
വാഹനത്തിന് മേല്‍പ്പറഞ്ഞ പ്രശ്നം അനുഭവപ്പെടുന്നുവെങ്കില്‍ ഡീലര്‍മാരുമായി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പരമാവധി ഒരു മണിക്കൂര്‍ വരെയാണ് പ്രശ്നപരിഹാരത്തിന് എടുക്കുക.
ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ടൊയോട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് സുരക്ഷാ സംബന്ധമായ പ്രശ്നമല്ല.
തിരിച്ചുവിളി എന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത പദം പോലെയാണ്. പരാതികളുയരും മുന്‍പ് തിരിച്ചുവിളി നടത്തുന്ന മര്യാദ കാണിക്കുന്ന കമ്പനികള്‍ വളരെ കുറവാണിവിടെ. പ്രശ്നം സ്വയം തിരിച്ചറിഞ്ഞ് തിരിച്ചുവിളി നടത്താനുള്ള ടൊയോട്ടയുടെ ഈ നീക്കം സ്വാഗതാര്‍ഹമായ ഒന്നാണ്.


Click it and Unblock the Notifications








