പുതിയ കാമ്രി ഓഗസ്റ്റ് 24ന്

കാമ്രി സെഡാനിന്‍റെ പുതുക്കിയ പതിപ്പ് ലോഞ്ച് ചെയ്യാന്‍ ടൊയോട്ട തയ്യാറെടുക്കുന്നു. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓഗസ്റ്റ് 24ന് ലോഞ്ച് നടക്കും. ഈ വാഹനത്തിനു പിന്നാലെ ടൊയോട്ട ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ പ്രത്യേക പതിപ്പുകളും വിപണിയിലെത്തിക്കുമെന്നും അറിയുന്നു.

ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ ടൊയോട്ട കാമ്രിയുടെ പുതുക്കിയ രൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ബങ്കളുരുവിലെ ടൊയോട്ട ബിദാദി പ്ലാന്‍റിലാണ് കാമ്രി നിര്‍മിക്കുന്നത്. 2012 കാമ്രിക്ക് ഇതി മൂന്നാമത്തെ തവണയാണ് പുതുക്കല്‍ ലഭിക്കുന്നത്. മുന്‍ മോഡലുകള്‍ സിബിയു മാര്‍ഗത്തില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ പുതിയ വാഹനം ഇന്ത്യയില്‍ തന്നെ അസംബ്ള്‍ ചെയ്യുകയാണ്. ഇക്കാരണത്താല്‍ വിലയില്‍ തങ്ങളുടെ യൂറോപ്യന്‍ എതിരാളികള്‍ക്കെതിരെ മികച്ച നിലപാടെടുക്കാന്‍ കാമ്രിക്ക് കഴിയും. ഹോണ്ട അക്കോര്‍ഡ്, സ്കോഡ സൂപ്പര്‍ബ് എന്നിവയാണ് കാമ്രിയുടെ പ്രധാന എതിരാളികള്‍.

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് കാമ്രിക്ക് നിലവിലുള്ളത്. ഹോണ്ട അക്കോര്‍ഡിനും പെട്രോള്‍ പതിപ്പ് മാത്രമേയുള്ളൂ. സൂപ്പര്‍ബിന് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളുണ്ട്. പെട്രോള്‍ കാറുകളെക്കാള്‍ ഡീസലിനാണ് പ്രീമിയം കാര്‍ വിപണിയില്‍ ഇപ്പോള്‍ പ്രിയം. ഇക്കാരണത്താല്‍ ഒരു വിപണി കാമ്രി സ്വപ്നം കാണുന്നില്ല. ബ്രാന്‍ഡ് ഇമേജ് നിര്‍മിക്കുന്ന വാഹനമായി മാത്രമായിരിക്കും കാമ്രി നിലപാടെടുക്കുക.

രണ്ട് എന്‍ജിന്‍ വേരിയന്‍റുകള്‍ കാമ്രിക്കുണ്ട്. 2.4 ലിറ്റര്‍ എന്‍ജിനും കൂടുതല്‍ കരുത്തുള്ള 3.5 ലിറ്റര്‍ എന്‍ജിനും. നിരവധി സുരക്ഷാ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് വാഹനം. 21.58 ലക്ഷത്തിനും 23.73 ലക്ഷത്തിനുമിടയിലാണ് കാമ്രിയുടെ വിലനിലവാരം.

More from DriveSpark

Article Published On: Wednesday, August 8, 2012, 12:49 [IST]
English summary
The new Toyota Camry premium sedan is set to be launched this August.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X