ബിഎംഡബ്ലിയു കാറിന് ടൂവീലര്‍ നമ്പര്‍!

തന്‍റെ ടൂ വീലറിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ എടുത്ത് ബിഎംഡബ്ലിയു കാറിന് പതിച്ചാല്‍ നികുതി അടയ്ക്കാതെ രക്ഷപെടാം എന്നവര്‍ കരുതി. സംഗതി കണ്ടെത്താന്‍ അധികൃതര്‍ രണ്ട് വര്‍ഷമെടുത്തു എന്നതും പ്രത്യേകം പറയണം.
ഇലക്ട്രേണിക് സിറ്റി റീജ്യണല്‍ ട്രാന്‍സ്പോര്‍ട് അധികൃതര്‍ വാഹനം പിടിച്ചെടുത്തതായി വാര്‍ത്തകള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊറമാംഗലയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മഞ്ജുള എന്നയാളാണ് നികുതി തട്ടിപ്പിന് പിടിയലായത്.
കേസില്‍ കോടതി 6.2 ലക്ഷം രൂപ പിഴയിട്ടു.
രണ്ട് വര്‍ഷം മുന്‍പ് സ്വന്തമാക്കിയ ബിഎംഡബ്ലിയു കാര്‍ മഞ്ജുള രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രീമിയം കാറുകള്‍ക്കുമേല്‍ കാര്യമായി ശ്രദ്ധ നല്‍കാതെ സാധാരണക്കാരന്‍റെ ഓട്ടോറിക്ഷയ്ക്കിട്ട് പണി കൊടുക്കുന്ന അധികൃതസമീപനത്തിന്‍റെ ചെലവിലാണ് മഞ്ജുള ഇത്രയും കാലം പ്രശ്നമൊന്നുമില്ലാതെ കഴിഞ്ഞുകൂടിയത്. കാറിന്മേല്‍ രജിസ്ട്രേഷന്‍ നമ്പര്‍ വളരെ ചെറുതാക്കിയാണ് എഴുതിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പത്ത് ലക്ഷത്തിന് മേല്‍ വിലയുള്ള കാറുകള്‍ക്ക് കര്‍ണാടകയില്‍ 20 ശതമാനമാണ് റോഡ് നികുതി. ബിഎംഡബ്ലിയുവിന്‍റെ വിലകുറഞ്ഞ മോഡലായ, 30 ലക്ഷത്തിന്‍റെ എക്സ് വണ്‍ എസ്‍യുവിക്ക് 6 ലക്ഷം രൂപ നികുതിയിനത്തില്‍ കൊടുക്കണം. മഞ്ജുളയുടെ തലയില്‍ വിരിഞ്ഞ ബുദ്ധി വളരെ സിംപിളാണെന്ന് മനസ്സിലായില്ലെ? വാഹനം രജിസ്റ്റര്‍ ചെയ്യാതിരിക്കുക.
കൂടിയ വിലയുള്ള വാഹനങ്ങള്‍ക്ക് ടാക്സ് കുറഞ്ഞുകിട്ടാന്‍ നിയമവിധേയമായ ചില മാര്‍ഗങ്ങളുമുണ്ട്. അതറിയാന്‍ ദാ ദിവിടെ ക്ലിക്കുക.


Click it and Unblock the Notifications








