ഷെവര്‍ലെ സെയ്ല്‍ വരുമ്പോള്‍
ആദ്യമായി ഷെവര്‍ലെ സെയ്‍ല്‍ എന്നതിന് ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാം. ശക്തമായ ആശയാടിത്തറയില്‍ പടുത്തുയര്‍ത്തിയ അമേരിക്കന്‍ മുതലാളിത്തവും, അത്രതന്നെ ശക്തമായ പ്രത്യശാസ്ത്രത്തിന്‍ കീഴില്‍ വളര്‍ന്ന ചൈനീസ് തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും കൂടി സംബന്ധത്തിലേര്‍പ്പെട്ടാല്‍ എന്ത് സംഭവിക്കും? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് ഷെവര്‍ലെ സെയ്ല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയ്ക്ക് കാര്‍ നിര്‍മാണരംഗത്തുണ്ടായ വന്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താവിനെ കൊതിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ജനറല്‍ മോട്ടോഴ്സും ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷനും തമ്മില്‍ ഉണ്ടാക്കിയ കാര്‍ നിര്‍മാണ ഉടമ്പടിയെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ഉപഭോക്താവ് കണ്ടത്. ഒരു മാരുതിയിതര ഇന്ത്യന്‍ ഓട്ടോലോകത്തേലേക്ക് ഉപഭോക്താക്കള്‍ കണ്ണുവെച്ചു തുടങ്ങിയിരിക്കുന്നു. വിപണിയുടെ ക്രയശേഷി കൂടുന്നതിന്‍റെ ഉദാഹരണങ്ങളായി ഇതിനെ കാണാവുന്നതാണ്.
നവംബര്‍ രണ്ടാം തിയ്യതി ഷെവര്‍ലെ സെയ്ല്‍ എന്ന ചൈന-അമേരിക്കന്‍ സന്തതി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേരും. ഈ ഹാച്ച്ബാക്കിനക്കുറിച്ച് ലഭ്യമാ വിവരങ്ങളും ചിത്രങ്ങളുമാണ് താഴെ.

ജനറല്‍ മോട്ടോഴ്സിന്‍റെ ചൈനീസ് പങ്കാളിയുമായി ചേര്‍ന്ന് നിര്‍മിച്ച ഒരു വാഹനം ഇന്ത്യയിലെത്തുന്നത് ഇതാദ്യമാണ്. വലിയ പ്രതീക്ഷകളോടെയാണ് പുതിയ സാങ്കേതിക-ഡിസൈന്‍ കൂട്ടുകെട്ടിനെ ഉപഭോക്തൃസമൂഹം നോക്കിക്കാണുന്നത്.

മികവുറ്റ ഡിസൈന്‍ സവിശേഷതകളുമായാണ് സെയ്ല്‍ വരുന്നത്. ഇന്ധനടാങ്കിന്‍റെ സ്ഥാനത്തില്‍ വരുത്തിയ മാറ്റം ബൂട്ട് സ്പേസ് അസാധ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 1134 ലിറ്ററാണ് വാഹനത്തിന്‍റെ ബൂട്ട് സ്പേസ്.

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് സെയ്‍ലിനുള്ളത്.ഡീസല്‍ എന്‍ജിന്‍ 22.1 കിലോമീറ്റര്‍ മൈലേജുള്ളതാണ്. പെട്രോള്‍ പതിപ്പിന്‍റെ

ഉയര്‍ന്ന സുരക്ഷാ സവിശേഷതകള്‍ ഈ വാഹനത്തില്‍ കാണാന്‍ സാധിക്കും. മികവുറ്റ സ്റ്റീല്‍ എക്സ്റ്റീരിയര്‍ പൊതുവിലുള്ള പ്രതിരോധത്തിന് ശക്തി പകരുന്നതാണ്.റിമോട്ട് കീലെസ് എന്‍ട്രി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റിയര്‍ ഡോര്‍ ലോക് എന്നിവ പ്രത്യേകം പരാമര്‍ശനീയം.

4.2 ലക്ഷം രൂപയുടെ പരിസരത്ത് സെയ്‍ലിന്‍റെ പെട്രോള്‍ പതിപ്പ് വില തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ഡീസല്‍ വില 5.8 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ നിലയുറപ്പിക്കും.


Click it and Unblock the Notifications








