ഉര്‍വശിയുടെ ജപ്പാന്‍ ബന്ധം
വ്യക്തിജീവിതത്തിലേറ്റ തിരിച്ചടികളൊന്നും ഉര്‍വശിയെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമായവയായിരുന്നില്ല. അഭിനയം എന്നുപറയുന്ന സങ്ങതി രക്തത്തിലങ്ങോട്ട് കലര്‍ന്നിരിക്കുകയാണ്. വിവാഹജീവിതത്തിനു വേണ്ടി ഇടക്കാലത്ത് വിട്ടുവീഴ്ചകള്‍ ചെയ്ത് കുടുംബിനിയായി മാറിയിരുന്നെങ്കിലും രക്തത്തില്‍ കലര്‍ന്നത് പിരിക്കാന്‍ നാരങ്ങാനീര് മതിയാവില്ലല്ലോ?
നടനായ ചവറ വിപി നായരുടെ മകളായാണ് ഉര്‍വശി ജനിച്ചത്. സര്‍വം തികഞ്ഞ കലാകുടുംബം. കലാപാരമ്പര്യത്തില്‍ ഒട്ടും പിന്നിലല്ല, മുന്‍ ഭര്‍ത്താവ് മനോജ് കെ ജയന്‍. ജയവിജയന്മാരിലെ ജയന്‍റെ മകനായി ജനനം. കര്‍ണാടക സംഗീതത്തിനുപുറമെ ജനകീയ സംഗീതത്തിലും അതുല്യമായ സംഭാവനകളാണ് ജയവിജയന്മാരുടേത്.

ചുരുക്കത്തില്‍ അങ്ങനെയൊക്കെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. ഒടുവില്‍ ഇങ്ങനെയെല്ലാം അവസാനിച്ചു. എന്തുചെയ്യട്ടെ!
വാഹനങ്ങളോടുള്ള ഉര്‍വശിയുടെ താല്‍പര്യത്തിനു പിന്നിലും ശക്തമായ പാരമ്പര്യമുണ്ട്. ചവറ വിപി നായര്‍ ഒരു വാഹനപ്രേമിയായിരുന്നു. ആദ്യം അംബാസ്സഡറായിരുന്നു ഈ കലാകുടുംബത്തിന്‍റെ പക്കലുണ്ടായിരുന്നത്. പിന്നീട് ഒരു കോണ്ടസ്സ കാര്‍ വാങ്ങിയതായും ഐതിഹ്യങ്ങള്‍ പറയുന്നു.
ഉര്‍വശി ഇപ്പോള്‍ പിന്‍പറ്റുന്നത് ജാപ്പാനിക പാരമ്പര്യത്തെയാണ്. അതെക്കുറിച്ച് അടുത്ത താളില്‍.


Click it and Unblock the Notifications








