വിസ്തയും സ്വിഫ്റ്റും വീണ്ടും അങ്കത്തിന്

ടാറ്റ ഇന്‍ഡിക വിസ്തയും മാരുതി സുസുക്കി സ്വിഫ്റ്റും തമ്മിലുള്ള ശത്രുതയെ ആജന്മമെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. സ്വിഫ്റ്റ് പോലൊരു വാഹനത്തോട് ഒരു ഇന്ത്യന്‍ കാര്‍ മുതലാളി നടത്തുന്ന മത്സരത്തെ കാര്യമായെടുക്കുന്നില്ല എന്ന മട്ടിലാണ് സുസുക്കിയുടെ പ്രതികരണങ്ങള്‍ ഉണ്ടായത്.

ഒടുവിലുണ്ടായ സംഭവം ഇവിടെ വിവരിക്കാം: മാരുതി സുസുക്കിയില്‍ ഇല്ലാത്തതും ടാറ്റ ഇന്‍ഡ്ക വിസ്തയില്‍ ഉള്ളതുമായ സംഗത്കള്‍ ചൂണ്ടിക്കാട്ടി ഒരു പരസ്യം ടാറ്റ മോട്ടോഴ്സ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. എന്‍ജിന്‍ മുതല്‍ എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ സവിശേഷതകളില്‍ വരെ ഇന്‍ഡിക വിസ്ത മാരുതി സുസുക്കി സ്വിഫ്റ്റിന് മുമ്പില്‍ നില്‍ക്കുന്നു എന്ന് താരതമ്യം ചെയ്ത് സ്ഥാപിക്കുന്നതായിരുന്നു പരസ്യം.

Swift And Vista

എന്നാല്‍, ഇതിന് മറുപടിയായി മാരുതി നല്‍കിയ പരസ്യത്തില്‍ താരതമ്യങ്ങളോ മറ്റ് വസ്തുതാപരമായ കാര്യങ്ങളോ ഇല്ലായിരുന്നു. മറിച്ച്, ഒരു ടാക്സി കാബ് സൈന്‍ മാത്രം നല്‍കി. ചുവട്ടില്‍ ഇങ്ങനെയൊരു കമന്‍റും: "നിങ്ങളുടെ വാഹനത്തെ ഇങ്ങനെ നിരത്തില്‍ കാണുന്നത് നിങ്ങള്‍ക്കിഷ്ടമാണോ?" ഇന്‍ഡിക കാറുകള്‍ രാജ്യത്ത് വ്യാപകമായി ടാക്സിയായി ഓടുന്നതിനെ വ്യംഗ്യത്തില്‍ കളിയാക്കുകയായിരുന്നു മാരുതി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിട്ടുകൊടുക്കാന്‍ ആത്മവിശ്വാസം കൊണ്ട് സമ്പന്നനായ ടാറ്റ ഒരുക്കമല്ല. ടാറ്റ വിസ്തയും മാരുതി സുസുക്കിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ഒരു പ്രമോഷന്‍ പേജ് തന്നെ ഒരുക്കിയിരിക്കുകയാണ് ടാറ്റയിപ്പോള്‍. (സംഗതി കാണണേല്‍ ഇതുവഴി പോകുക).

വിസ്ത വിഎക്സ് ഡീസലും സ്വിഫ്റ്റ് വിഡിഐ ഡീസലും തമ്മിലാണ് താരതമ്യം. എന്‍ജിന്‍ രണ്ടിനും ഒന്നാണെന്ന് (ഫിയറ്റില്‍ നിന്നുള്ള എന്‍ജിന്‍)ചൂണ്ടിക്കാണിക്കുന്ന ടാറ്റ ഇന്‍റീരിയര്‍ സ്പേസില്‍ തങ്ങളുടെ വാഹനം ഏറെ മുമ്പിലാണെന്ന് വ്യക്തമാക്കുന്നു. ബ്ലാക് ആന്‍ഡ് സഹാറാ ബീജ് ഇന്‍റീരിയര്‍, സോഫ്റ്റ് ഫിനിഷ് ഡ്യുവല്‍ ടോണ്‍ ഡാഷ്‍ബോര്‍ഡ്, 60:40 ഫ്ലിപ് ഫോള്‍ഡ് റിയര്‍ സീറ്റ് എന്നിവ തങ്ങളുടെ ഇന്‍റീരിയറിലുണ്ടെന്ന് ടാറ്റ ചൂണ്ടിക്കാട്ടുന്നു. ഇവയൊന്നും സ്വിഫ്റ്റിലില്ല എന്നും അറിയിക്കുന്നു.

ഇങ്ങനെ തുടരുന്ന താരതമ്യം വിലയില്‍ 84000 രൂപയുടെ വ്യത്യാസമുണ്ടെന്നുകൂടി വ്യക്തമാക്കിയാണ് അവസാനിക്കുന്നത്.

Article Published On: Tuesday, August 14, 2012, 15:42 [IST]
English summary
The competition between Tata Motors and Maruti Suzuki on their car models Vista and Swift now turns to be more intense.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X