ഫോക്സ്‍വാഗണ്‍ ടോറഗ് ലോഞ്ച് ചെയ്തു

ഫോക്സ്‍വാഗണ്‍ ടോറഗ് എസ്‍യുവിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 58.5 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്.

ടോറഗിന് വേണ്ടിയുള്ള ബുക്കിംഗ് ഫോക്സ്‍വാഗണ്‍ ആരംഭിച്ചു കഴിഞ്ഞതായി അറിയുന്നു. ഈ മാസം ഒടുവില്‍ തന്നെ വാഹനത്തിന്‍റെ ഡെലിവെറി ആരംഭിക്കും.

Volkswagen Touareg

ചെറിയ തോതിലുള്ള മുഖം മിനുക്കലാണ് ടോറഗിന് ലഭിച്ചിട്ടുള്ളത്. എന്നിരിക്കിലും മുഖച്ഛായയില്‍ സാരമായ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഹെഡ്‍ലാമ്പിന്‍റെ പൊസിഷന്‍ ഗ്രില്ലിനോട് കൂടുതല്‍ ഒട്ടിച്ചേരുന്ന തരത്തിലാക്കിയിട്ടുണ്ട്. ഫോഗ് ലാമ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.

3.0 ലിറ്റര്‍ ഡീസല്‍ ടിഡിഐ വി6 എന്‍ജിനാണ് വാഹനത്തിന്‍റേത്. 240 കുതിരകളുടെ ശേഷി ഈ എന്‍ജിന്‍ പകരും. 550 എന്‍എം ആണ് വാഹനത്തിന്‍റെ നാല് ചക്രങ്ങളിലേക്കും പകരുന്ന വീര്യം.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്. ലതര്‍ അപ്‍ഹോള്‍സ്റ്ററിയാണ് വാഹനത്തിനകത്തുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ടിമീഡിയ സ്റ്റീരിയോ സിസ്റ്റം, വോയ്സ് ആക്ടിവേറ്റഡ് കണ്‍ട്രോള്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ട്.

എബിഎസ്, ഇസ്‍പി, എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളും വാഹനത്തിനുണ്ട്.

More from DriveSpark

Article Published On: Thursday, September 27, 2012, 15:14 [IST]
English summary
Volkswagen Touareg, a premium SUV has been launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X