ടോറഗ് സചിത്ര നിരൂപണം
പ്രീമിയം എസ്‍യുവിയായ ഫോക്സ്‍വാഗണ്‍ ടോറഗിന്‍റെ പുതിയ പതിപ്പ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു.
പോഷെ കയേനിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ വരുന്ന ഈ എസ്‍യുവി ഇന്ത്യന്‍ ആഡംബര എസ്‍യുവി വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമായി മാറുമെന്നുറപ്പാണ്. ഇവിടെ ഒരു സചിത്രനിരൂപണം വായിക്കാം.

മുന്‍വശം
മുന്‍ വശത്ത് ഫോഗ് ലാമ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ പനോരമിക് സണ്‍റൂഫ്, എല്‍ഇഡി റണ്ണിംഗ് ലാമ്പുകള്‍, റൂഫ് റെയിലുകള്‍ എന്നിവയും ചേര്‍ത്തിരിക്കുന്നു.

എന്‍ജിന്‍
3.0 ലിറ്റര്‍ ടിഡിഐ വി6 ഡീസല്‍ എന്‍ജിനാണ് ടോറഗിനുള്ളത്. 240 കുതിരശക്തിയും 550 എന്‍എം ടോര്‍ക്കും എന്‍ജിനുണ്ട്.

ട്രാന്‍സ്മിഷന്‍
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്. ആള്‍ വീല്‍ ഡ്രൈവാണ് വാഹനം.

ഇന്‍റീരിയര്‍
ഉള്‍വശത്ത് ലതര്‍ ഫിനിഷ് ചെയ്തിരിക്കുന്നു. ഓട്ടോമാറ്റിക് കാലാവസ്ഥ നിയന്ത്രണം, മള്‍ടിമീഡിയ സ്റ്റീരിയോ സിസ്റ്റം, വോയ്സ് ആക്ടിവേറ്റഡ് നിയന്ത്രണങ്ങള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തിലുണ്ട്. സെന്‍റര്‍ കണ്‍സോള്‍ മരം കടഞ്ഞെടുത്തതാണ്. സ്റ്റീയറിംഗ് വീലില്‍ തുകല്‍ പൊതിഞ്ഞിരിക്കുന്നു.

സുരക്ഷാ സംവിധാനങ്ങള്‍
എബിഎസ്, ഇഎസ്‍പി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, എഎസ്ആര്‍, ഹില്‍ ഹോള്‍ഡ് നിയന്ത്രണം, ഡോറില്‍ വാണിംഗ് ലൈറ്റുകള്‍ എന്നിങ്ങനെ സുരക്ഷാ സന്നാഹങ്ങള്‍.

പ്ലാറ്റ്ഫോം
പോഷെ കയേന്‍, ഓഡി ക്യൂ7 എന്നീ വാഹനങ്ങളുടെ പിഎല്‍7 പ്ലാറ്റഫോമില്‍ തന്നെയാണ് ഈ വാഹനവും വരുന്നത്.

എക്സ്റ്റീരിയര്‍
18" കാരാകും അലോയ് വീലുകള്‍. പുതിയ ഫോഗ് ലാമ്പുകള്‍. റൂഫ് റെയിലുകള്‍. പനോരമിക് സണ്‍റൂഫ്.

കംഫര്‍ട്
4 സോണ്‍ താപനിയന്ത്രണ സംവിധാനമുള്ള ക്ലൈമട്രോണിക് എസി. എംപി3,എംപി4 അനുയോജ്യമായ മള്‍ടിമീഡിയ സിസ്റ്റം. 8 സ്പീക്കറുകള്‍. വോയ്സ് കമാന്‍ഡ് ആക്ടിവേഷന്‍. ഇലക്ട്രോണിക് ഷോക് അബ്സോര്‍പ്ഷന്‍ നിയന്ത്രണത്തോടു കൂടിയ 4 കോര്‍ണര്‍ എയര്‍ സസ്പെന്‍ഷന്‍. മള്‍ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീല്‍


Click it and Unblock the Notifications








