വോള്‍വോയില്‍ നിന്ന് വര്‍ഷത്തില്‍ ഒരു കാര്‍

ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം കൂട്ടുവാന്‍ സ്വീഡിഷ് കാര്‍ നിര്‍മാതാവായ വോള്‍വോയ്ക്ക് പദ്ധതി. വര്‍ഷത്തില്‍ ഒന്ന് എന്ന നിരക്കില്‍ വോള്‍വോ മോഡലുകള്‍ ഇന്ത്യന്‍ റോഡുകളില്‍ എത്തിക്കാനാണ് കമ്പനിക്ക് പദ്ധതി. രാജ്യത്ത് വോള്‍വോ ബസ്സുകള്‍ക്കുള്ള ജനപ്രീതി കാര്‍ മോഡലുകള്‍ക്ക് വഭിച്ചിട്ടില്ല എന്നുവേണം പറയാന്‍. മാത്സര്യം വളര്‍ന്നു കഴിഞ്ഞ വിപണിയില്‍ പച്ചപിടിക്കുക എന്നത് എത്ര വലിയ ബ്രാന്‍ഡിനും പ്രയാസകരമായിട്ടുണ്ട് ഇപ്പോള്‍.

ആഡംബര വിപണിയില്‍ മൂന്ന് ജര്‍മന്‍ അതികായരാണ് ഇന്ന് അടക്കിവാഴുന്നത്. ഓഡി, ബിഎംഡബ്ലിയു, മെഴ്സിഡസ് ബെന്‍സ് എന്നീ കമ്പനികള്‍ തമ്മിലുള്ള കിടമത്സരം അതിശക്തമാണിന്ന്.

Volvo C30 Concept

വോള്‍വോയെ ചൈനീസ് കമ്പനിയായ ഗീലി ഓട്ടോമൊബൈല്‍ ഏറ്റെടുത്തതിന് ശേഷം നടക്കുന്ന പ്രധാന മുന്നേറ്റങ്ങളിലൊന്നാണ് ഇത്. വളരുന്ന വിപണികള്‍ സാന്നിധ്യം പതുക്കെ ശക്തമാക്കുക എന്നതാണ് നയം.

സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തില്‍ ലോകപ്രശസ്തമാണ് വോള്‍വോ കാറുകള്‍. ജര്‍മന്‍ കമ്പനികളുമായ മത്സരിക്കുക എന്നത് നിലവിലെ അവസ്ഥയില്‍ വോള്‍വോയ്ക്ക് പ്രയാസമായിരിക്കും. ഇതിനായി കാറുകള്‍ ഇറക്കുമതി ചെയ്യുന്ന നിലയില്‍ നിന്ന് ഘടകഭാഗങ്ങലി‍ രാജ്യത്തു തന്നെ നിര്‍മിക്കുകയോ അസംബ്ള്‍ ചെയ്യുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് വോള്‍വോ മാറേണ്ടിയിരിക്കുന്നു.

അതേസമയം ഒരു അസംബ്ലിംഗ് പ്ലാന്‍റ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് വോള്‍വോ അറിയിക്കുന്നുണ്ട്. കൂടുതല്‍ ഇന്ധനക്ഷമയുള്ള ചെറിയ വാഹനങ്ങളായിരിക്കും വോള്‍വോ ഇന്ത്യയില്‍ ഇനി ലോഞ്ച് ചെയ്യുക. ബിഎംഡബ്ലിയു എക്സ്1, ഓഡി ക്യു3 എന്നീ കാറുകളോട് ഏറ്റുനില്‍ക്കാന്‍ ശേഷിയുള്ള ഒരു വാഹനമാണ് അടുത്ത് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 17, 2012, 15:34 [IST]
English summary
New Volvo cars are set to flood the Indian car market. The Swedish carmaker has come up with new plans to expand its presence in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X