ബംഗാളില്‍ ആജീവനാന്ത റോഡ് നികുതി

കാര്‍ വാങ്ങുന്ന സമയത്തു തന്നെ ആജീവനാന്ത ടാക്സ് നല്‍കാന്‍ കഴിയും. അതേസമയം വാര്‍ഷിക നികുതി സമ്പ്രദായം എടുത്തുകളഞ്ഞിട്ടില്ലാത്തതിനാല്‍ കാറുടമകള്‍ക്ക് പ്രസ്തുത വഴിയും സ്വീകരിക്കാം. കൂടുതല്‍ റവന്യൂ ലഭ്യത ലാക്കാക്കിയാണ് ബംഗാള്‍ സര്‍ക്കാര്‍ ഈ നടപടിക്ക് മുതിര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ടൂ വീലറുകള്‍ക്കാണ് ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ ആജീവനാന്ത ടാക്സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാര്‍ വാങ്ങുമ്പോള്‍ അല്‍പം കൂടുതല്‍ സംഖ്യകൂടി ചെലവഴിച്ചാല്‍ സൗകര്യങ്ങള്‍ പലതാണ്, അസൗകര്യങ്ങളും പലതാണ്.
ചെറുകാര്‍ വാങ്ങലുകാരാണ് പ്രശ്നത്തിലാവുക. ഡൗണ്‍ പേയ്മെന്‍റ് വര്‍ധിക്കുന്നത് വില്‍പനയം ബാധിക്കുമോ എന്ന ഭീതി ഡീലര്‍മാര്‍ക്കിടയില്‍ പൊതുവിലുണ്ട്. ഇടയ്ക്കിടെ കാര്‍ മാറുന്നവര്‍ ആജീവനാന്ത ടാക്സ് തെരഞ്ഞെടുക്കില്ലെന്നാണ് കരുതേണ്ടത്. ചെറുകാര്‍ വാങ്ങലുകാരെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ കാര്‍ വാങ്ങിയാല്‍ അതൊരു ആജീവനാന്ത ആസ്തിയാണ്.
സെപ്തംബര്‍ 3 മുതല്‍ ഈ പദ്ധതി നിലവില്‍ വരും. കാര്‍ വിലയുടെ 10 ശതമാനമാണ് ടാക്സായി അടയ്ക്കേണ്ടത്.


Click it and Unblock the Notifications








