ഇവോക്ക് പെണ്ണുങ്ങളുടെ കാര്‍ ഓഫ് ദി ഇയര്‍
പെണ്ണുങ്ങളുടെ ഇഷ്ടങ്ങള്‍ എപ്പോഴും ചെലവേറിയതാണെന്ന് ആരോപണമുണ്ട്. കേരളത്തിലേക്ക് പുരാതനകാലത്ത് വന്നുപോയിരുന്ന നൂറുകണക്കിന് റോമന്‍ കപ്പലുകളില്‍ ഭൂരിഭാഗവും പെണ്ണുങ്ങള്‍ക്കുള്ള മേക്കപ്പ് സാമാനങ്ങള്‍ നിറച്ചാണ് പോയിരുന്നതെന്ന് ചരിത്രം പറയുന്നു. ഇങ്ങനെയാണ് റോമാസാമ്രാജ്യം തകര്‍ന്നതെന്നും ചിലര്‍ ആരോപിക്കുന്നു. ഈ ചരിത്രമെല്ലാം എഴുതിയത് ആണുങ്ങളായതിനാല്‍ ചരിത്രം വളച്ചൊടിക്കപ്പെട്ടുവെന്ന് ചിലര്‍ പറയും.
എന്തായാലും ഇപ്പോള്‍ പെണ്ണുങ്ങളുടെ ചെലവേറിയ മറ്റൊരിഷ്ടം പുറത്തു വന്നിരിക്കുന്നു. റെയ്ഞ്ച് റോവര്‍ ഇവോക്ക് എന്നാണ് ആ വിലയേറിയ ഉരുപ്പടിക്ക് പേര്. 'വിമന്‍സ് കാര്‍ ഓഫ് ദി ഇയര്‍' ആയി റെയ്ഞ്ച് റോവര്‍ ഇവോക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് വാര്‍ത്ത.

റെയ്ഞ്ച് റോവര്‍ ഇവോക്ക്
സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന കാര്‍ എന്നതിനര്‍ത്ഥം പുരുഷന്മാര്‍ വാങ്ങാന്‍ ഏറ്റവുമധികം നിര്‍ബന്ധിക്കപ്പെടുന്ന കാര്‍ എന്നാണ്.

റെയ്ഞ്ച് റോവര്‍ ഇവോക്ക്
ഇവോക്കിന്‍റെ ഡിസൈനിലെ പൗരുഷമാണ് സ്ത്രീകള്‍ ഈ കാറിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് പറയുന്നു.

റെയ്ഞ്ച് റോവര്‍ ഇവോക്ക്
ബിഎംഡബ്ലിയു 3 സീരീസ്, ഓഡി ക്യൂ3 എന്നാ വാഹനങ്ങളാണ് സ്ത്രീകള്‍ തെരഞ്ഞെടുത്തവയില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്നത്.

റെയ്ഞ്ച് റോവര്‍ ഇവോക്ക്
ഡേവിഡ് ബെക്കാമിന്‍റെ ഭാര്യ വിക്ടോറിയ ബെക്കാമിന്‍റെ ഡിസൈന്‍ സങ്കല്‍പങ്ങള്‍ പേറുന്ന ഒരു എഡിഷന്‍ റേയ്ഞ്ച് റോവര്‍ ഇവോക്കിന് ലഭിച്ചിരുന്നു. അതിസമ്പന്നരുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ ഈ കാറില്‍ നിറച്ചിരിക്കുന്നു.

റെയ്ഞ്ച് റോവര്‍ ഇവോക്ക്
ഡാഗ്വര്‍ ലാന്‍ഡ് റോവറിന്‍റെ ഏറ്റവുമധികം ഡിമാന്‍ഡുള്ള വാഹനമാണ് ഇവോക്ക്. ഇതുവരെ ഏതാണ്ട് 88,000 യൂണിറ്റ് വിറ്റഴിച്ചിട്ടുണ്ട്.


Click it and Unblock the Notifications








