ഏറ്റവും പഴയ ഫോര്‍ഡ് കാര്‍ ലേലത്തിന്

ഫോര്‍ഡ് മോട്ടോര്‍ കമ്പനി സ്ഥാപിതമായ 1903ല്‍ നിര്‍മിച്ച കാര്‍ മോഡലാണിത്. ഇത് പക്ഷെ ഫോര്‍ഡിന്‍റെ ആദ്യത്തെ മോഡലല്ല. 'മോഡല്‍ എ' ആണ് ഫോര്‍ഡിന്‍റെ ആദ്യ ഡിസൈന്‍

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫോര്‍ഡ് കാര്‍ ലേലത്തിന്. ചേസിസ് 30 എന്ന മോഡലാണ് അമേരിക്കയില്‍ ലേലം ചെയ്യുക. 1903ലാണ് വാഹനം നിര്‍മിച്ചത്.

Ford Chassis 30

ഫോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്താണ് ചേസിസ് 30 വിപണിയിലിറങ്ങുന്നത്. കമ്പനിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പോന്ന വിജയമായിരുന്നു ചേസിസ് 30 കാഴ്ചവെച്ചത്.

109 വര്‍ഷം പഴക്കമുള്ള ഈ വാഹനത്തെ 2007ല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കിയിരുന്നു. നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള ഫോര്‍ഡ് ചേസിസ് 30 മികച്ച വിലയില്‍ ലേലത്തില്‍ പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 30-50 ലക്ഷത്തിനിടയ്ക്ക് വിളിവരും എന്ന് ലേലക്കമ്പനി കരുതുന്നു.

പെന്‍സില്‍വാനിയയില്‍ വെച്ചാണ് ലേലം നടക്കുന്നത്. ഒക്ടോബര്‍ 11ന്. പ്രശസ്ത ലേലക്കമ്പനിയായ ആര്‍എം ഓക്ഷന്‍സ് ആണ് വണ്ടി ലേലത്തിന് വെക്കുന്നത്.

ചേസിസ് 30 ഫോര്‍ഡിന്‍റെ മൂന്നാമത്തെ ഡിസൈനാണ്. അന്നിറക്കിയ കാറുകളില്‍ ഇപ്പോള്‍ ലേലത്തിന് വെക്കാന്‍ പോകുന്ന ഒരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 15, 2012, 6:55 [IST]
English summary
The oldest surviving Ford car is set to be auctioned in the US soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X