ബാംഗ്ലൂര്‍ ഡിസൈനറുടെ ഗ്രാന്‍ഡ് പ്രീ ട്രോഫി
2013 ഫോര്‍മുല വണ്‍ എയര്‍ടെല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയുടെ ട്രോഫി അവതരിപ്പിച്ചു. ബങ്കളുരുവിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ മൈക്കേല്‍ ഫോളിയാണ് ട്രോഫി ഡിസൈന്‍ ചെയ്തത്. കഴിഞ്ഞ ഗ്രാന്‍ഡ് പ്രീ ട്രോഫിയും ഇദ്ദേഹം തന്നെയാണ് ഡിസൈന്‍ ചെയ്തത്. കോമണ്‍വെല്‍ത്ത് ഗയിംസിന്റെ ക്വീന്‍ ബാറ്റണ്‍ ഡിസൈന്‍ ചെയ്തതും മൈക്കേല്‍ ഫോളിയായിരുന്നു.
ഗ്രാന്‍ഡ് പ്രീയുടെ ഇന്ത്യന്‍ നടത്തിപ്പുകാരായ ജേപീ ഇന്റര്‍നാഷണലിന്റെ പ്രതിനിധികളും സ്‌പോണ്‍സര്‍മാരായ എയര്‍ടെല്‍ പ്രതിനിധികളും അവതരണച്ചടങ്ങിനെത്തിയിരുന്നു. ഫോര്‍മുല വണ്‍ ട്രോഫിയെക്കുറിച്ചുള്ള കൗതുകകരമായ ചില വിവരങ്ങളും ചിത്രങ്ങളും താഴെ.

ഇന്ത്യന്‍ സൗന്ദര്യശാസ്ത്രത്തിലൂന്നി ഒരു ആധുനികമായ ശില്‍പം നിര്‍മിക്കുകയായിരുന്നു മൈക്കേല്‍ ഫോളി ചെയ്തത്. മധ്യത്തിലുള്ള ഒരു അലുമിനിയം രൂപത്തിനു ചുറ്റുമായി കുത്തനെ വിന്യസിക്കപ്പെട്ട ആരങ്ങള്‍ അടങ്ങുന്നതാണ് ഈ ശില്‍പം.

24 ആരങ്ങള്‍ ട്രോഫിയിലുണ്ട്. അശോകചക്രത്തിന്റെ 24 ആരങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

ഇന്ത്യന്‍ ദേശീയ പതാകയുടെ മൂന്ന് നിറങ്ങള്‍ ട്രോഫിയില്‍ കാണാവുന്നതാണ്.

മെറ്റാലിക് റെഡ്, സില്‍വര്‍, കറുപ്പ് നിറങ്ങളുടെ ചേരുവയാണ് ട്രോഫിയുടെ വര്‍ണപദ്ധതി. അയേണ്‍ പ്ലേറ്റിംഗ്, അനൊഡൈസിംഗ് എന്നി സാങ്കേതികതകളാണ് നിറങ്ങള്‍ പൂശുന്നതിനായി ഉപയോഗിച്ചത്.

വലിയ തോതില്‍ ഭാരക്കുറവുള്ള എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം കൊണ്ടാണ് ട്രോഫിയുടെ നിര്‍മാണം. അടിവശം നിര്‍മിച്ചിരിക്കുന്നത് ഉരുക്കു കൊണ്ടാണ്.


Click it and Unblock the Notifications








