2013ലെ ഡിസി ഡിസൈന്‍ മോഡിഫിക്കേഷനുകള്‍
ഡിസി ഡിസൈന്‍ മോഡിഫിക്കേഷനുകള്‍ ജനപ്രിയമാകുന്നതിന് പല കാരണങ്ങളുണ്ട്. ഡിസൈനുകളുടെ മൗലികത തന്നെയാണ് ഒന്നാമത്തെ കാരണം. മറ്റൊന്ന് പണിയുന്ന വാഹനങ്ങളുടെ പ്രത്യേകതയാണ്. മിക്കപ്പോഴും വോള്യം വിപണിയില്‍ ജനപ്രിയത നേടിയ വാഹനങ്ങളെടുത്താണ് ഡിസി പണിയാറുള്ളത്. ഇത് വലിയകൂട്ടം ആരാധകരെ സൃഷ്ടിക്കുന്നു. 2013ലും ഡിസി ഡിസൈന്‍ ഒട്ടും മോശമാക്കിയില്ല കാര്യങ്ങള്‍.
2013ല്‍ ഡിസി ചെയ്ത് മോഡിഫിക്കേഷനുകളിലെ ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.

൨൦൧൩
2013, ഡിസിയെ സംബന്ധിച്ച് ഒരു മികച്ച വർഷമായിരുന്നു. നിരവധി ഡിസൈനുകൾ സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങി. പലതും വ്യാപകമായ പ്രശംസകൾക്ക് പാത്രമായി. അവയിൽ ചിലതിനെയെല്ലാം ഇവിടെ കാണാം.

2013 ജനുവരിയില്‍ ഒരു ആഡംബരവാന്‍ പുറത്തിറക്കിയാണ് ഡിസി തുടക്കമിട്ടത്. ഈയിടെ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ച ഇസുസു-വിന്റെ '4500' പ്ലാറ്റ്‌ഫോമിലാണ് ഈ വാന്‍ നിര്‍മിച്ചിരിക്കുന്നത്. കൂടുതൽ...

ഡിസി ഡസ്റ്റര്‍
വിപണിയിലേക്ക് അര്‍മാദിച്ചെത്തിയ റിനോ ഡസ്റ്റര്‍ എസ്‌യുവിയെ മാറ്റിത്തീര്‍ത്തത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഡിസിയുടെ എല്ലാ വാഹനങ്ങളെയും പോലെ ഈ വാഹനവും ചിലരെ ആഹ്ലാദിപ്പിക്കുകയും ചിലരെ കോപാകുലരാക്കുകയും ചെയ്തു. വാഹനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക.

നിസ്സാന്‍ സണ്ണി
നിസ്സാന്‍ സണ്ണി എന്ന കാാാാാറില്‍ ഡിസി നടത്തിയ പണികള്‍ വലിയ ശ്രദ്ധ നേടി. ഒരി എന്‍ട്രിലെവല്‍ മിഡ്‌സൈസ് കാറിനെ അത്യാഡംബര കാറാക്കി പരിണമിപ്പിക്കുകയായിരുന്നു ഡിസി ചെയ്തത്. കൂടുതലറിയാം

ഹ്യൂണ്ടായ് ഇലാന്‍ട്ര
'ഇലാന്‍ട്രയ്ക്ക് ദിലീപ് ഛബ്രിയ ലിപ്സ്റ്റിക്കിട്ടു' എന്ന തലക്കെട്ടോടെയാണ് ഡിസി-യുടെ ഇലാന്‍ട്ര മോഡിഫിക്കേഷനെ വിമര്‍ശകര്‍ വരവേറ്റത്. ചിലരെല്ലാം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡിസി വര്‍ക്കുകളില്‍ ഒന്നായി ഇലാന്‍ട്രയെ ആഘോഷിക്കുകയും ചെയ്തു. വാഹനത്തെ അടുത്തുകാണാം.

മെഴ്‌സിഡിസ് എ ക്ലാസ്
മെവ്‌സിഡിസിന്റെ ഏറ്റവും വിലക്കുറവുള്ള മോഡല്‍, എ ക്ലാസ് ഹാച്ച്ബാക്കിലായിരുന്നു ഡിസി അടുത്തതായി ജോലിയെടുത്തത്. വാഹനത്തെ അടുത്തുകാണാം.

സ്‌കാനിയ
സ്വീഡിഷ് ബസ് കമ്പനിയായ സ്‌കാനിയ അവരുടെ ഇന്ത്യന്‍ പ്രവേശനത്തിന് ഡിസിയുടെ സഹായം തേടുകയുണ്ടായി. ദിലീപ് ഛബ്രിയ ഡിസൈന്‍ ചെയ്ത 7 സ്റ്റാര്‍ ആഡംബരബസ്സ് ഇതിനകം തന്നെ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍...

നിസ്സാന്‍ ഇവാലിയ
നിസ്സാന്‍ ഇവാലിയ എംപിവിക്ക് ഒരു മോഡിഫിക്കേഷന്‍ കിറ്റ് പുറത്തിറക്കി ഡിസി ഡിസൈന്‍. ഉയര്‍ന്ന സ്ഥലസൗകര്യമുള്ളതും ഗുണനിലവാരമേറിയതുമായ ഈ വാഹനം തീര്‍ച്ചയായും ഇന്ത്യക്കാരന്‍ ഇഷ്ടപ്പെടേണ്ടതാണെന്നാണ് ഡിസി പറയുന്നത്. കൂടുതല്‍...

വിമാനമല്ല; ബസ്സ് തന്നെ!
ബ്ലൂഹില്‍ പ്രൈവറ്റ് ലിമിറ്റര്‍ ബങ്കളുരു, ഹൈദരബാദ്, ചെന്നൈ എന്നീ ഇന്ത്യന്‍ ഐടി ഹബ്ബുകളെ കേന്ദ്രീകരിച്ച് തുടങ്ങിയ ബസ്സ് സര്‍വീസ് ഓട്ടോമൊബൈല്‍ ലോകത്ത് ചര്‍ച്ചയായി മാറി. ഡിസി ഡിസൈന്‍ ചെയ്തതാണ് ഈ അത്യാഡംബര ബസ്സ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക.

ഹ്യൂണ്ടായ് ഐ20
ഹ്യൂണ്ടായ് ഐ20 ഹാച്ച്ബാക്കിനെ ഡിസി ഡിസൈൻ വ്യാഖ്യാനിച്ചത് കഴിഞ്ഞ വർഷത്തെ കാഴ്ചകളിലൊന്നായിരുന്നു. വാഹനത്തെ അടുത്തുകാണാം.

ഇക്കോസ്‌പോര്‍ടിലും...
ദിലീപ് ഛബ്രിയയുടെ ഈ വര്‍ഷത്തെ ഒടുവിലത്തെ പണി ഫോഡ് ഇക്കോസ്‌പോര്‍ടിലാണ്. ഡിസിയുടെ ഇക്കോസ്‌പോര്‍ടിനെ അടുത്തറിയാന്‍ ഇവിടെ ക്ലിക്കുചെയ്യുക


Click it and Unblock the Notifications








