സെവന്നെ അഥവാ ഒരു ആധുനിക ക്ലാസിക്

വിന്‍റേജ് കാറിന്‍റെ സൗന്ദര്യമാണ് പിജിഒ ഓട്ടോമൊബൈലിന്‍റെ മോഡലുകള്‍ക്കെല്ലാമുള്ളത്. 1985ല്‍ മാത്രം രൂപം കൊണ്ട ഈ കമ്പനി 'റിട്രോ' സൗന്ദര്യത്തെ മനപ്പൂര്‍വം സ്വന്തമാക്കുകയായിരുന്നു. ആകെ മൂന്ന് മോഡലുകളാണ് കമ്പനിക്കുള്ളത്. ഓരോന്നും എണ്ണം പറഞ്ഞ നിര്‍മിതികളായതിനാല്‍ ലോകത്തെമ്പാടും പിജിഒ കാറുകള്‍ക്ക് വന്‍ ആരാധകനിരയാണുള്ളത്. ഡിസൈനില്‍ കഴിഞ്ഞകാല സൗന്ദര്യം പകരുമ്പോള്‍ സാങ്കേതികതയില്‍ അത്യാധുനികമാണ് ഈ വാഹനങ്ങള്‍.

പിജിഒ-യില്‍ നിന്നു വരുന്ന പുതിയ വാര്‍ത്ത സെവന്നെ സ്പീഡ്സ്റ്ററിന്‍റെ (Cevennes Speedster) 2013 പതിപ്പ് ലോഞ്ചിനെക്കുറിച്ചാണ്. നേരത്തെ പറഞ്ഞപോലെ ഡിസൈനില്‍ അതേ "കഴിഞ്ഞകാല" ഫീല്‍ നിലനിര്‍ത്തിയിരിക്കുന്നു.

1.6 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 181 കുതിരശക്തിയാണ് എന്‍ജിന്‍ പകരുന്നത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ വാഹനത്തിന് സാധിക്കും.

എല്ലാ കാര്‍ പ്രണയികള്‍ക്കും ഈ വാഹനത്തിന്‍റെ ഡിസൈന്‍ ഇഷ്ടമാകണമെന്നില്ല. ക്ലാസിക് സൗന്ദര്യത്തിന്‍റെ ആരാധകരെ പക്ഷെ, ഈ വാഹനം ആകര്‍ഷിക്കാതിരിക്കില്ല.

2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster
2013 PGO Cevennes Speedster

Article Published On: Saturday, June 22, 2013, 15:40 [IST]
English summary
PGO has used a small 1.6 liter direct injection four cylinder turbocharged diesel, sourced from BMW.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X