2013 സ്കോഡ ഒക്ടോവിയ ലോഞ്ച് ചെയ്തു
സ്കോഡ ഒക്ടോവിയയുടെ 2013 പതിപ്പ് ജനീവ മോട്ടോര്‍ ഷോയില്‍ ലോഞ്ച് ചെയ്തു. സെഗ്മെന്‍റിലെ ഏറ്റവും മികവുറ്റതെന്ന് പറയാവുന്ന സവിശേഷതകള്‍ പേറിക്കൊണ്ടാണ് ഒക്ടോവിയ 2013ാമാണ്ട് പതിപ്പ് എത്തിയിരിക്കുന്നത്. ഈ വാഹനം ഇന്ത്യയിലേക്ക് അധികം താമസിക്കാതെ എത്തുമെന്നാണ് അറിയുന്നത്. ഒക്ടോവിയ എത്തുമ്പോള്‍, നിലവില്‍ മെച്ചപ്പെട്ട പ്രകടനം നടത്താത്ത ലോറ പിന്‍വലിയും.
സ്പേസ്, കംഫര്‍ട്ട്, ഇന്ധനക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ മികച്ച മാറ്റമാണ് പുതിയ ഒക്ടേവിയയില്‍ ഉള്ളത്. കൂടുതല്‍ വിശേഷങ്ങള്‍ താഴെ വായിക്കാം

സ്കോഡ ഒക്ടോവിയ 2013
'സ്കോഡയുടെ ഹൃദയം' എന്നാണ് കമ്പനി സിഇഒ വിന്‍ഫ്രീഡ് ഒക്ടേവിയയെ വിശേഷിപ്പിച്ചത്. ഗുണനിലവാരം, കൃത്യതയുള്ള പണിത്തരം, സമകാലിക സൗന്ദര്യം, എക്കാലത്തും നിലനില്‍ക്കുന്ന ക്ലാസിക് ഡിസൈന്‍ തുടങ്ങിയ സ്കോ കാറുകളുടെ സവിശേഷതകള്‍ ഒക്ടേവിയ അതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച ഇന്‍റീരിയര്‍ സ്പേസ് നല്‍കുന്ന കാറുകളിലൊന്നാണിത്. 1,782 എംഎം ആണ് ഇന്‍റീരിയര്‍ നീളം. ലഗ് റൂം 73 എംഎം ആണ്. പിന്‍ കാബിനിലെ ഹെഡ്‍റൂം 980 എംഎം. 590 ലിറ്റര്‍ ബൂട്ട് സ്പേസ് പ്രദാനം ചെയ്യുന്നുണ്ട് ഒക്ടേവിയ. മുമ്പില്‍ ഹെഡ്‍റൂമിന്‍റെ ഉയരം 8 എംഎം കണ്ട് കൂട്ടിയിട്ടുണ്ട്. മുന്‍ എല്‍ബോ വിഡ്ത്, 39 എംഎം കണ്ടും പിന്‍ എല്‍ബോ വിഡ്ത് 26 എംഎം കണ്ടും കൂട്ടിയിട്ടുണ്ട്.

സ്കോഡ ഒക്ടോവിയ 2013
ഇത്രമാത്രം ഡൈനമിക് ആയി സ്കോഡ ഒരു കാലത്തും വന്നിട്ടില്ലെന്നാണ് അവകാശവാദം. കൃത്യതയ്ക്കും വിശദാംശങ്ങള്‍ക്കും സ്കോഡ ഒക്ടേവിയയുടെ നിര്‍മിതിയില്‍ വലിയ പ്രധാന്യമാണ് നല്‍കിയിട്ടുള്ളത്. വാഹനക്കൂട്ടത്തിനിടയില്‍ സ്കോഡയെ വേറിട്ടുനിറുത്തുവാന്‍ പോന്നതാണ് ഇവയെല്ലാം. നിര്‍ണായകമായ അളവില്‍ വലിപ്പം കൂടിയിട്ടുണ്ട് പുതിയ പതിപ്പിനെന്ന് സ്കോഡ ടെക്നിക്കല്‍ ഡവലപ്‍മെന്‍റ് ബോര്‍ഡ് മെമ്പര്‍ ഫ്രാങ്ക് വെല്‍ഷ് പറയുന്നു.

സ്കോഡ ഒക്ടോവിയ 2013
പുതിയ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട് ഒക്ടേവിയ 2013 പതിപ്പില്‍. ഫ്രണ്ട് അസിസ്റ്റന്‍റ്/എമര്‍ജന്‍സി ബ്രേക്കിംഗ് ഫങ്ഷന്‍, ലേന്‍ അസിസ്റ്റന്‍റ്, ക്ര്യൂ പ്രൊട്ടക്ട് അസിസ്റ്റന്‍റ്, ഡ്രൈവര്‍ ആക്ടിവിറ്റി അസിസ്റ്റന്‍റ് തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ഒക്ടോവിയ പേറുന്നു. ഡ്രൈവര്‍ ആക്ടിവിറ്റി അസിസ്റ്റന്‍റ് അഥവാ ഫാറ്റിഗ് ഡിറ്റക്ഷന്‍ ഡ്രൈവിംഗിനിടയില്‍ ഉറങ്ങുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നു.

സ്കോഡ ഒക്ടോവിയ 2013
ഒക്ടോവിയയുടെ വിലയെക്കുറിച്ച് സ്കോഡ ഇപ്പോഴൊന്നും പറയുന്നില്ല. വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമേ അത് പുറത്തുവിടൂ.

സ്കോഡ ഒക്ടോവിയ 2013
1.6 ലിറ്റര്‍ ടിഡിഐ/8 കെഡബ്ലിയു എന്‍ജിനാണ് ഒക്ടേവിയയ്ക്കുള്ളത്. കിലോമീറ്ററിന് 87 ഗ്രാം എന്ന അളവില്‍ കരിമ്പുക പുറന്തള്ളല്‍ കുറച്ചിട്ടുണ്ട്.

സ്കോഡ ഒക്ടോവിയ 2013
സ്കോഡ കാറുകളില്‍ ഇന്നുവരെ നല്‍കിയിട്ടില്ലാത്ത ചില സവിശേഷതകളെക്കൂടി ഒക്ടേവിയ ഉള്‍ക്കൊള്ളുന്നു. അഡാപ്റ്റീവ് ക്രൂയിസ് അസിസ്റ്റന്‍റ് ആണ് അവയിലൊന്ന്. ഇത് മുന്‍പിലുള്ള കാറുമായി ഒരു മുന്‍നിശ്ചിതമായ അകലം എപ്പോഴും പാലിക്കുന്നതിന് സഹായിക്കുന്നു. ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റന്‍സാണ് മറ്റൊരു സന്നാഹം. ഇത് പാര്‍ക്കിംഗ് എളുപ്പമാക്കുന്നു. ട്രാഫിക് ലൈറ്റ് തിരിച്ചറിയുന്ന സാങ്കേതികതയും ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇതാദ്യമായി സ്കോഡ ഇലക്ട്രിക് പനോരമിക് സണ്‍റൂഫ് ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








