സ്‌കോഡ ഒക്ടേവിയ അവതരിച്ചു

2013 സ്‌കോഡ ഒക്ടോവിയ ഇന്ത്യയില്‍ അവതരിപ്പിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ഒക്ടോവിയയുടെ രണ്ടാം അവതാരം സംഭവിച്ചത്. മികച്ച നിലയില്‍ വില്‍പന നടന്നിരുന്ന ഒക്‌ടേവിയ ലോറ സെഡാനിനു വേണ്ടി വിപണിയൊഴിഞ്ഞു കൊടുക്കുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ട് വര്‍ഷം നീണ്ട വിജയകരമായ യാത്രയ്ക്കിടയില്‍ സ്‌കോഡയുടെ തന്ത്രപരമല്ലാത്ത നീക്കങ്ങളാണ് ഒക്ടേവിയ വിപണിയില്‍ നിന്നു പോകുവാന്‍ ഇടയായത്. ലോറ വിപണിയില്‍ പാളിപ്പോയതോടെ ഒക്ടേവിയയെ തിരിച്ചു കൊണ്ടുവരാന്‍ സ്‌കോഡ തീരുമാനിക്കുകയായിരുന്നു.

2.0 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് സ്‌കോഡയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 150 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. 320 എന്‍എം ചക്രവീര്യമാണ് ഡീസല്‍ എന്‍ജിന്‍ പകരുക. 1.8 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനിലും പുതിയ ഒക്ടേവിയ വരുന്നു. ഈ എന്‍ജിന്‍ 180 കുതിരശക്തിയും 250 എന്‍എം ചക്രവീര്യവും പുറത്തെടുക്കും.

പുതിയ സ്‌കോഡ ഒക്ടേവിയയില്‍ ഉയര്‍ന്ന സ്ഥലസൗകര്യമുള്ളതായി കമ്പനി പറയുന്നു. ഏറ്റവും ആധുനികമായ സാങ്കേതികതകള്‍ കൂട്ടിച്ചേര്‍ത്താണ് വാഹനത്തിന്റെ രണ്ടാം വരവ്. ഇന്ത്യയില്‍ 2001 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 44,900 ഒക്ടേവിയകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ സ്‌കോഡ ഒക്ടേവിയ വിപണിയിലെത്തുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുധീര്‍ റാവു വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യ ലോഞ്ച് ചെയ്ത കാലത്ത് ഒക്‌ടേവിയയ്ക്ക് രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിത്തീര്‍ക്കാന്‍ ഒക്ടേവിയയ്ക്ക് സാധിച്ചതായി സുധീര്‍ നിരീക്ഷിച്ചു.

Skoda Octavia

പുതിയ ചില അപ്‌ഡേറ്റുകള്‍ പറയുന്നത് ഒക്ടേവിയയുടെ നിര്‍മാണം ഔറംഗബാദിലെ (മഹാരാഷ്ട്ര) സ്‌കോഡ പ്ലാന്റില്‍ തുടങ്ങിയതായാണ്. ലോറ സെഡാനിന്റെ ഉല്‍പാദനം നിറുത്തുന്നതായും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വാഹനത്തിന് 14 ലക്ഷത്തിനും 18 ലക്ഷത്തിനുമിടയില്‍ വില കാണുമെന്നാണ് കരുത്തുന്നത്. പുതിയ ഒക്ടേവിയയുടെ പ്രകടനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. യൂറോപ്യന്‍ സവിശേഷതകളനുസരിച്ച് പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 15 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 22 കിലോമീറ്ററും മൈലേജ് നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, August 10, 2013, 11:24 [IST]
English summary
Skoda India has unveiled the 2013 version of Octavia sedan in india.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X