പുതിയ ടാറ്റ നാനോ അടുത്ത മാസം
ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്തുന്നത് സംബന്ധിച്ച് വമ്പിച്ച ഊഹാപോഹങ്ങള്‍ ഇന്‍റര്‍നെറ്റിലെമ്പാടും കൊടുമ്പിരി കൊണ്ടിരുന്നു. വാഹനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പിന്നാമ്പുറത്ത് നടക്കുന്നുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ (എന്‍ജിന്‍ സവിശേഷതകളടക്കം) ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുമല്ലോ. പുതിയ വാര്‍ത്തകള്‍ പറയുന്നത്, അടുത്ത മാസം, അതായത് ജൂലൈയില്‍ ടാറ്റ നാനോയുടെ ഒരു പുതിയ പതിപ്പ് വരുന്നതിനെക്കുറിച്ചാണ്. എന്നാലിത്, ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനമല്ല എന്നാണ് ഓട്ടോകാര്‍ ഇന്ത്യ അറിയിക്കുന്നത്.
ഇത് നിലവിലെ പെട്രോള്‍ പതിപ്പിന്‍റെ ഒരു മുഖം മിനുക്കിയ പതിപ്പ് മാത്രമാണ്. ജൂലൈയില്‍ വരും എന്നല്ലാതെ തിയ്യതിയും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല.

കഴിഞ്ഞ തവണ ലഭിച്ചതുപോലെ ചെറിയ തോതിലുള്ള ഒരു മുഖം മിനുക്കലല്ല ഇത്തവണ എന്നാണറിയുന്നത്. ഇത് കാര്യപ്പെട്ട ചിലതിനെ നാനോ ശരീരത്തില്‍ കൊണ്ടുവരും.
സ്റ്റീയറിംഗ് ഹാന്‍ഡ്ലിംഗ്, ശരീരഭാഗങ്ങളുടെ ഗുണനിലവാരം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട് എന്നാണ് ഉപഭോക്താക്കളുടെ പ്രതികരണത്തില്‍ നിന്ന് ഡ്രൈവ്സ്പാര്‍ക് മനസ്സിലാക്കുന്നത്. സ്റ്റീയറിംഗ് കുറെക്കൂടി സ്മൂത്ത്‍വല്‍ക്കരിക്കാന്‍ ടാറ്റ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
ബ്ലൂടൂത്ത് പോലുള്ള സന്നാഹങ്ങള്‍ പുതിയ നാനോ പേറുമെന്നാണ് കരുതുന്നത്. എന്‍ജിന്‍ സവിശേഷതകളില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയല്ലാതെ മാര്‍ഗമൊന്നും ഇപ്പോള്‍ കാണുന്നില്ല.


Click it and Unblock the Notifications








