റോഡിലെ രക്ഷകനായി ഓഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റ്

വരാനിരിക്കുന്ന ഓഡി എ8ന്റെ 2014 മോഡലില്‍ ഘടിപ്പിക്കുന്ന മാട്രിക്‌സ് ഹെഡ്‌ലൈറ്റ് ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ഹെഡ്‌ലൈറ്റ് സാങ്കേതികതയില്‍ ബിഎംഡബ്ല്യു പോലുള്ള എതിരാളികള്‍ക്ക് ഒപ്പമെത്തുവാന്‍ ഓഡിയെ സഹായിക്കുന്നതാണ് ഈ പുതിയ സാങ്കേതികത. സാങ്കേതികതമായി പലപ്പോഴും ബീമറിന്റെ പിന്നില്‍ നില്‍ക്കേണ്ടി വരുന്നൂ എന്നൊരു പരാതി ഓഡി കമ്പനിക്ക് അകത്ത് നിലനില്‍ക്കുന്നുണ്ട്. ഈയിടെ ഈ പ്രശ്‌നം കമ്പനിയുടെ ഡിസൈനിംഗ് തലവനെ പുറത്താക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചിരുന്നു.

സാധാരണ ഹെഡ്‌ലൈറ്റുകളുടെ പ്രവര്‍ത്തരീതിയില്‍ നിന്ന് വലിയ തോതില്‍ വ്യതിചലിക്കുന്നു ഓഡിയ മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍. പരമ്പരാഗത ഹെഡ്‌ലൈറ്റുകള്‍ക്കുള്ള നിരവധി പരിമിതികളെ മറികടക്കുവാന്‍ മാട്രിക്‌സിന് സാധിക്കും. ഇവയുടെ പ്രവര്‍ത്തനം താഴെ വിശദീകരിക്കുന്നു.

2014 Audi A8 Facelift Matrix Headlights

25 ഹൈ ബീം എല്‍ഇഡികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഹെഡ്‌ലാമ്പ്. ഓരോ റിഫ്‌ലക്ടറിലും അഞ്ച് വീതം എല്‍ഇഡ്കള്‍ സ്ഥാപിച്ചിരിക്കുന്നു. വാഹനത്തിന്റെ വേഗതയെ ആശ്രയിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഹൈവേകളില്‍ 30 കിലോമീറ്റര്‍ വേഗത പിടിക്കുമ്പോഴും നഗരപ്രദേശങ്ങളില്‍ 60 കിലോമീറ്റര്‍ വേഗ പിടിക്കുമ്പോഴും ഹൈ ബീം സെറ്റ് പ്രവര്‍ത്തിക്കും.

2014 Audi A8 Facelift Matrix Headlights

സ്ഫടികരശ്മികള്‍ പോലുള്ള പ്രകാശം പുറത്തുവിടുന്നവയാണ് മാട്രിക്‌സ് എല്‍ഇഡികളെന്ന് ഓഡി പറയുന്നു. പകല്‍നേരങ്ങളില്‍ ഡേടൈം റണ്ണിംഗ് ലൈറ്റിനോടൊപ്പം പ്രത്യേക സൗന്ദര്യം പകരാന്‍ പുതിയ ഹെഡ്‌ലാമ്പിന്റെ ഡിസൈനിന് സാധിക്കും.

2014 Audi A8 Facelift Matrix Headlights

വാഹനത്തില്‍ പ്രത്യേക ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളോടൊപ്പം ചേര്‍ന്നാണ് ഈ ഹെഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിക്കുക. ഈ കാമറകള്‍ വഴിയാത്രക്കാരെയും എതിരെ വരുന്ന വാഹനങ്ങളെയും തിരിച്ചറിയുന്നു. എതിരെയുള്ള വാഹനങ്ങള്‍ക്ക്, അല്ലെങ്കില്‍ മനുഷ്യര്‍ക്ക് മേല്‍ നേരിട്ട് പ്രകാശം വീഴ്ത്തുകയില്ല. എതിരെ വരുന്ന വസ്തുക്കളില്‍ പതിക്കാനിടയുള്ള ലൈറ്റുകള്‍ മാത്രം തനിയെ പ്രവര്‍ത്തനരഹിതമാകുന്നു. അവ കടന്നുപോകുമ്പോള്‍ പ്രസ്തുത ലൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നു. എതിര്‍ വാഹനം എത്രത്തോളം അടുത്തെത്തുന്നുവോ അത്രത്തോളം ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതാവും. എതിര്‍ വാഹനത്തിന്റെ ചുറ്റുമായി വെളിച്ചം നിലനില്‍ക്കുകയും ഡ്രൈവറുടെ കണ്ണുകളിലേക്ക് കുത്തുന്ന പ്രകാശം ചെല്ലുന്നത് തടയുകയും ചെയ്യുന്നു.

2014 Audi A8 Facelift Matrix Headlights

മറ്റൊരു സങ്കേതം കൂടി ഇതോടൊപ്പമുണ്ട്. കാല്‍നടയാത്രക്കാര്‍ വാഹനത്തിന്റെ തൊട്ടടുത്ത് വരുന്ന ഘട്ടങ്ങളില്‍ എല്‍ഇഡികള്‍ അയാളിലേക്ക് കേന്ദ്രീകരിച്ച് കൂടുതല്‍ വ്യക്തതയോടെ പ്രകാശം നല്‍കുകയും ഡ്രൈവറെ ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നു.

2014 Audi A8 Facelift Matrix Headlights

ഹെഡ്ലൈറ്റ് കണ്ണിലടിച്ച് ഉണ്ടാകാറുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഈ സംവിധാനം സഹായകമാകും. ഇവയെല്ലാം സാധാരണ വാഹനങ്ങളിലെത്താന്‍ കുറച്ച് സമയമെടുക്കും. ഇന്നല്ലെങ്കില്‍ നാളെ അവ എത്താതിരിക്കില്ല. ഇന്നത്തെ ആഡംബരം നാളത്തെ ആവശ്യം എന്നാണല്ലോ.

More from DriveSpark

Article Published On: Tuesday, July 2, 2013, 17:29 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X