മൂന്നാം തലമുറ ബിഎംഡബ്ല്യു എക്സ്5 അവതരിച്ചു
എഫ്15 എന്ന രഹസ്യപ്പേരില്‍ നിര്‍മാണത്തിലുണ്ടായിരുന്ന ബിഎംഡബ്ല്യു എക്സ്5 ഔദ്യോഗികമായി അവതരിപ്പിച്ചു. സ്പോര്‍ട്സ് ആക്ടിവിറ്റി വെഹിക്കിള്‍ (SAV) എന്നാണ് ബീമര്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. നമുക്കിതിനെ പ്രീമിയം എസ്‍യുവി എന്ന് വിളിക്കാം.
വളരുന്ന വിപണികളെക്കൂടി ലാക്കാക്കിയുള്ള ചില മാറ്റങ്ങള്‍ എക്സ്5ന്‍റെ ഈ മൂന്നാം തലമുറ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. റിയര്‍ വീല്‍ ഡ്രൈവ് വേരിയന്‍റ് ഇതില്‍ പെട്ടതാണ്. പിന്‍ വീല്‍ ഡ്രൈവ് പതിപ്പ് കൂടുതല്‍ ഇന്ധനക്ഷമമാണ്. ഇത് ഇന്ത്യ പോലുള്ള വിപണികള്‍ വലിയ തോതില്‍ വില്‍പനയെ സഹായിക്കും.
എന്‍ജിന്‍ ഓപ്ഷനുകള്‍ വിവധ പ്രദേശങ്ങളെ അപേക്ഷിച്ച് വ്യത്യാസപ്പെടാം എന്നാണറിയുന്നത്.
എക്സ്റ്റീരിയര്‍ ഡിസൈനില്‍ പുതിയ തലമുറ പതിപ്പ് വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കൂടുതല്‍ മസിലന്‍ ഭാവം നല്‍കാനാണ് ഡിസൈനര്‍മാര്‍ ശ്രദ്ധിച്ചിട്ടുള്ളതെന്ന് കാണാം. ഹെഡ്ലാമ്പുകള്‍ ഗ്രില്ലുകളുമായി പറ്റിച്ചേര്‍ന്നിരിക്കുന്നു പുതിയ രൂപകല്‍പനയില്‍. ഫ്രണ്ട് സൈഡ് എയര്‍ ഇന്‍ടേക്കുകളുടെ ഡിസൈന്‍ ഒരല്‍പം വിചിത്രമായി തോന്നാം. ഇത് ഭംഗി കൂട്ടുന്നു എന്നതിനെക്കാള്‍ വാഹനത്തിന്‍റെ എയ്റോ ഡൈനമിക്സിന് വലിയ സംഭാവന നല്‍കുന്നുണ്ട്.

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ

ബിഎംഡബ്ല്യു എക്സ്5 മൂന്നാം തലമുറ



Click it and Unblock the Notifications








