2014 ഡസ്റ്റര്‍ അവതരിച്ചു
ഡസ്റ്റര്‍ എസ്‌യുവിയുടെ 2014 മോഡലുമായി ഡാസിയ വരുന്ന കാര്യം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. സെപ്തംബറിലെ ഫ്രാങ്ഫര്‍ട് മോട്ടോര്‍ ഷോയില്‍ ഈ വഹാനം അവതരിപ്പിക്കപ്പെടുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ഓദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഡാസിയ.
2014 ഡസ്റ്ററിന്റെ മുന്‍വശമാണ് ഏറ്റവും മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നതെന്നു കാണാം. റൂഫ് റെയിലുകള്‍ കൂടുതല്‍ കനമേറിയതായി മാറിയിരിക്കുന്നു.

എയര്‍ ഇന്‍ടേക്കിന്റെ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. ഫോഗ് ലാമ്പ് ഏരിയയും 2014 ഡസ്റ്ററില്‍ വ്യത്യസ്തമാണ്. ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ മികച്ചതായിട്ടുണ്ട്. ഹെഡ്‌ലാമ്പില്‍ എല്‍ഇഡി സാന്നിധ്യവും കാണാം.
ഗ്രില്ലിന്റെ ഡിസൈനും കിടിലനായിട്ടുണ്ട്. 16 ഇഞ്ച് ഡാര്‍ക് മെറ്റല്‍ റിമ്മുകളാണ് നല്‍കിയിരിക്കുന്നത്.

കുറെ മാസങ്ങള്‍ക്കു മുമ്പ് മാത്രം റിനോയുടെ ബാഡ്ജില്‍ വിപണിയിലെത്തിയ ഡസ്റ്റര്‍ എസ്‌യുവി ഇന്ന് ഇന്ത്യന്‍ കോംപാക്ട് എസ്‌യുവി സെഗ്മെന്‍രില്‍ നിര്‍ണായകമായ സ്ഥാനം കൈയാളുന്നുണ്ട്. വാഹനം വന്‍ വിജയമായതിനെത്തുടര്‍ന്ന് ഡസ്റ്ററിന് ഒരു നിസ്സാന്‍ വ്യാഖ്യാനം ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടുത്തുതന്നെ ഈ വാഹനം വിപണിയില്‍ എത്തിച്ചേരും.
ഡസ്റ്ററിന്റെ ഒരു പുതുക്കിയ പതിപ്പ് വരുന്ന ദില്ലി എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാലത് ഫ്രാഹ്ഫര്‍ടില്‍ വരുന്ന മോഡലുമായി സാമ്യമുള്ളതായിക്കൊള്ളണമെന്നില്ല.


Click it and Unblock the Notifications








