ഹോണ്ട സിറ്റി 2014: ഏറ്റവും മൈലേജ് നല്‍കുന്ന കാര്‍!

ഹോണ്ട സിറ്റി സെഡാനിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ് നിരവധി കാരണങ്ങളാല്‍ ശ്രദ്ധയെ ആകര്‍ഷിക്കും. പുതുതലമുറ ജാസ്സ് ഹാച്ച്ബാക്കിന്റെ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലാണ് പുതിയ സിറ്റി വരുന്നത്. ഡിസൈനില്‍ വരുത്തിയ മാറ്റങ്ങളാണ് മറ്റൊരു ശ്രദ്ധേയമായ സംഗതി. പുതിയ വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന വാഹനമായി സിറ്റി സെഡാന്‍ മാറും!

നിലവില്‍ ഹോണ്ട അമേസാണ് ഏറ്റവും മൈലേജ് നല്‍കുന്ന കാര്‍, ഇന്ത്യയില്‍. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് അമേസ്. എന്നാല്‍, പുതിയ ഹോണ്ട സിറ്റിയുടെ ഡീസല്‍ എന്‍ജിന്‍ ഈ നിരക്കിനെയും മറികടന്നിരിക്കുന്നു.

നാലാം തലമുറ

നാലാം തലമുറ

ഹോണ്ട സിറ്റി സെഡാനിന്റെ നാലാം തലമുറ പതിപ്പാണ് ഇനി വരാനിരിക്കുന്നത്. ജനുവരി മുതല്‍ വാഹനം വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ആദ്യത്തെ സിറ്റി സെഡാന്‍ 1996ല്‍ സിവിക് പ്ലാറ്റ്‌ഫോമിലാണ് വിപണി പിടിച്ചത്. പുതിയ സിറ്റി, അത്യാധുനികമായ മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമില്‍ വരുന്നു. ഇതേ പ്ലാറ്റ്‌ഫോമാണ് ഹോണ്ട ജാസ്സിലും ഉപയോഗിച്ചിരിക്കുന്നത്.

ഡിസൈന്‍

ഡിസൈന്‍

വളരെ ജാഗ്രതയോടെയാണ് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മുന്‍തലമുറ സിറ്റികളില്‍ നിന്ന് വിപ്ലവകരമായ മാറ്റത്തിനൊന്നും ശ്രമിച്ചിട്ടില്ല. എന്നാല്‍, കാര്‍ ഡിസൈനില്‍ വന്നിട്ടുള്ള സമാകാലികമായ ട്രെന്‍ഡുകളെ തന്ത്രപൂര്‍വ്വം സ്വയത്തമാക്കാനും സിറ്റിക്ക് സാധിച്ചിട്ടുണ്ട്.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

ഇന്റീരിയര്‍ ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിശുക്കുകാട്ടുന്നില്ല പുതിയ സിറ്റി. പിന്‍കാബിന്‍ യാത്രക്കാര്‍ക്കായി ആംറെസ്റ്റ്, എയര്‍കണ്ടീഷണര്‍ വെന്റുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നതായി കാണാം.

ഹോണ്ട സിറ്റി 2014 - ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ

പിന്‍ ഡോറുകളില്‍ ബോട്ടില്‍ ഹോള്‍ഡറുകളും നല്‍കിയിരിക്കുന്നു. മുന്നില്‍, ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്, സണ്‍റൂഫ്, റിയര്‍ പാര്‍ക്കിംഗ് കാമറ, ഇലക്ട്രിക് ഔട്‌സൈഡ് മിററുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാണാം. എബിഎസ്, എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

സ്‌പേസ്

സ്‌പേസ്

ഉള്‍സൗകര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും മുന്‍പതിപ്പിനെ അപേക്ഷിച്ച് പുതിയ സിറ്റിയില്‍ വന്നിട്ടില്ല. 4440 എംഎം നീളവും 1695 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്. വീല്‍ബേസിന്റെ നീളം 50 മില്ലിമീറ്റര്‍ കണ്ട് കൂടിയിട്ടുണ്ട്. 2600 മില്ലിമീറ്ററാണ് പുതിയ വീല്‍ബേസളവ്.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ സിറ്റിയില്‍ ഘടിപ്പിക്കും. 3600 ആര്‍പിഎമ്മില്‍ 100 പിഎസ് കരുത്ത് പകരാന്‍ സിറ്റിയിലെ ഡീസല്‍ എന്‍ജിന് സാധിക്കുന്നുണ്ട്. 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ചക്രവീര്യമാണ് ഡിസലെഞ്ചിന്‍ പകരുക. ഇഥ് അമേസ് സെഡാനിലേതിന് സമാനമാണ്.

ഹോണ്ട സിറ്റി 2014 - ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ

അതെസമയം, ഡീസല്‍ എന്‍ജിന്‍ പുറത്തെടുക്കുന്ന വേഗതയുടെ കാര്യത്തില്‍ അമേസും സിറ്റിയും തമ്മില്‍ വലിയ അന്തരം കാണിക്കുന്നു. അമേസിന്റെ ഡീസല്‍ എന്‍ജിന്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയാണ് പരമാവധി എടുക്കുക. എന്നാല്‍, സിറ്റിയുടെ എന്‍ജിന്‍ പുറത്തെടുക്കുന്നത് മണിക്കൂറില്‍ പരമാവധി 190 കിലോമീറ്റര്‍ മൈലേജാണ്.

മൈലേജ്

മൈലേജ്

ഹോണ്ട സിറ്റി സെഡാനില്‍ ഘടിപ്പിക്കുന്നത് അമേസില്‍ ഉപയോഗിക്കുന്ന അതേ ഡീസല്‍ എന്‍ജിനാണ്. എന്നാല്‍, സാരമായ ട്യൂണിംഗ് വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് ഈ എന്‍ജിന്‍ സിറ്റിയിലെത്തുമ്പോള്‍ എന്നുകാണം. ഇപ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 26 കിലോമീറ്റര്‍ മൈലേജാണ്.

ഗിയര്‍ബോക്‌സ്

ഗിയര്‍ബോക്‌സ്

ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച സിറ്റികളില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. പെചട്രോള്‍ സിറ്റികളില്‍ 5 സ്പീഡ് മാന്വലിനോടൊപ്പം ഒരു സിവിടി സാങ്കേതികതയിലുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കും.

More from DriveSpark

Article Published On: Tuesday, December 17, 2013, 16:43 [IST]
English summary
Meet India's new king of mileage, the 2014 Honda City sedan. Unveiled last month in Delhi and scheduled for launch in January, the new Honda City diesel has toppled the Honda Amaze diesel from its throne.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X